തൃശ്ശൂർ: പട്ടിക ജനതയുടെ ജീവിതപ്രശ്നങ്ങളിൽ പട്ടികജാതി വർഗ്ഗ എം.പി.മാരും എം.എൽ എ മാരും ഇടപ്പെടുന്നില്ല എന്നാരോപിച്ച് കെ.പി.എം.എസ് ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടികജാതി പട്ടികവർഗ്ഗ എം പി മാരേയും എം.എൽ.എ മാരെയും കുറ്റപ്പെടുത്തി കൊണ്ട് നടത്തിയ കുറ്റ വിചാരണജാഥ കൊരട്ടി ഖന്നാ നഗറിൽ ജനറൽ സെകട്ടി എൻ.ടി. വേലായുധൻ ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറ കെ.കെ.ജയാനന്ദൻ ക്യാപ്റ്റനായിരുന്നു. വിവിധ കേന്ദ്രങ്ങളിൽ സംസ്ഥാന ഖജാൻജി പി.കെ. സതീശൻ സംഘടന സെക്രട്ടറി എം.കെ. തങ്കപ്പൻ അസിസ്റ്റ്ൻ്റ് സെകട്ടറിമാരായഗീത അയ്യപ്പൻ ഷൈനി രാജു വൈസ് പ്രസിഡണ്ട്
മണിപുഷ്പാകരൻ ടി.കെ. മണി ഇ. കെ ചന്ദ്രൻ പ്രതീപ് കോനൂർ എന്നിവർ സംസാരിച്ചു.
സമാപന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് വി കെ ബാബു ഉദ്ഘാടനം ചെയ്തു




