Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എബിവിപി 41ാം സംസ്ഥാന സമ്മേളന ലോഗോ ഗവർണർ പ്രകാശനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: എബിവിപി 41ാം സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം  കേരള ഗവർണർ  രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിച്ചു. കോട്ടയത്ത് വിശാൽ നഗറിൽ (മാമൻ മാപ്പിള ഹാൾ) വച്ച് ഫെബ്രുവരി 6,7,8 തീയതികളിലായാണ് 41ാം സംസ്ഥാന സമ്മേളനം നടക്കുന്നത്. മുൻ ഇന്ത്യൻ അത് ലറ്റും അർജുന അവാർഡ് ജേതാവുമായ  പദ്മിനി തോമസ്, എബിവിപി സംസ്ഥാന സെക്രട്ടറി ഈ. യു ഈശ്വരപ്രസാദ്, സംസ്ഥാന സംഘടനാ സെക്രട്ടറി എൻസിടി ശ്രീഹരി, ദേശീയ നിർവാഹക സമിതി അംഗം ശ്രുതി എ എസ്, തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ അരവിന്ദ് സി ബി എന്നിവർ സന്നിഹിതരായിരുന്നു.

വിദ്യാഭ്യാസ മേഖലയിലെ ഭാരതീയവത്കരണവും വികസന കാഴ്ചപ്പാടുകളും, ദേശീയ ഗീതം വന്ദേ മാതരത്തിന്റെ 150-ാം വാർഷികം,  ഭാരതത്തിന്റെ ഭരണഘടനയുടെ 75ാം വർഷവും അടിയന്തിരാവസ്ഥാ കാലഘട്ടത്തിന്റെ 50-ാം വർഷവും, ആർ എസ് എസ്സിന്റെ  ശതാബ്ദി വർഷം, പ്രൊഫ യശ്വന്ത് റാവു കേൽക്കർ 100-ാം ജന്മവാർഷികം തുടങ്ങി നിരവധിയായ വിഷയങ്ങൾ അക്ഷര നഗരിയിലെ 41-ാം സംസ്ഥാന സമ്മേളനം ചർച്ച ചെയ്യും.

Recent News

Advertisement
WhiteswanTV Footer