തൃശ്ശൂർ: ചാലക്കുടി.നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും 6 തെരുവ് നായക്കളെ പിടികൂടി. മൂന്ന് ദിവസങ്ങളിലായി തെരുവ് നായ ശല്യം രൂക്ഷമാവുകയും പത്തിലധികം പേരെ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നഗരസഭ.യുടെ അടിയന്തിര നടപടി.ഇതിനെ തുടര്‍ന്ന് തെരുവ് നായക്കളെ പിടികൂടുവാന്‍ സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു.
മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്തും നി്ന്നും മാര്‍ക്കറ്റില്‍ നി്ന്നുമായി 6 നായക്കളെ പിടികൂടുവാന്‍ സാധിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു, വൈസ് ചെയര്‍മാന്‍ കെ.വി.പോള്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷിഫ സന്തോഷ്, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ആനി പോള്‍, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജിയോ കിഴക്കും തല, കൗണ്‍സിലര്‍ റെയ്‌സണ്‍ ആലൂക്ക എന്നിവരുടെ നേതൃത്വത്തിലാണ് തെരുവ് നായക്കളെ പിടികൂടുവാന്‍ നേതൃത്വം നല്‍കി.വരും ദിവസങ്ങളിലു തെരുവ് നായക്കളെ പിടികൂടുന്നത് തുടരുമെന്ന് ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു പറഞ്ഞു. പലരും തെരുവ് നായക്കള്‍ക്ക് പല രീതിയിലുള്ള ഭക്ഷണങ്ങളും മറ്റും നല്‍കുന്നതാണ് തെരുവില്‍ നായക്കള്‍ കൂടുവാന്‍ കാരണമെന്നും പറയുന്നു.






