Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബാലുശ്ശേരി പഞ്ചായത്തിൽ എസ്.സി- എസ്.ടി വിഭാഗങ്ങളോട് പുതിയ ഭരണസമിതിയുടെ ക്രൂരത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ അധികാരമേറ്റ യു.ഡി.എഫ് ഭരണസമിതി, പാവപ്പെട്ട ജനവിഭാഗങ്ങളെ ദ്രോഹിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് പരാതി. ബാലുശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും ആയിരക്കണക്കിന് എസ്.സി- എസ്.ടി കുടുംബങ്ങൾക്ക് തണലാകേണ്ട പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷന്റെ റീജിയണൽ ഓഫീസിനെ പഞ്ചായത്തിൽ ഒഴിവാക്കാൻ നീക്കം.

ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ നടത്തിയ നിരന്തരമായ ഇടപെടലുകളുടെ ഫലമായാണ് ഈ റീജിയണൽ ഓഫീസ് അനുവദിക്കപ്പെട്ടത്. ഫെബ്രുവരിയിൽ ഈ ഓഫീസ് ഉദ്ഘാടനം ചെയ്ത് ജനങ്ങൾക്ക് തുറന്നുകൊടുക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു.

എന്നാൽ, കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതി അനുവദിച്ച സ്ഥലം വിട്ടുനൽകില്ലെന്ന പുതിയ ഭരണസമിതിയുടെ തീരുമാനം മൂലം പദ്ധതി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 2025 സെപ്റ്റംബർ 15-ന് അന്നത്തെ ഭരണസമിതി ഐക്യകണ്ടെന പഞ്ചായത്ത് ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ഓഫീസിനായി സ്ഥലം അനുവദിച്ചത്. അധികാരത്തിലേറി കേവലം മാസങ്ങൾ തികയുന്നതിന് മുൻപ് തന്നെ, ഈ തീരുമാനം റദ്ദാക്കി രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണ് യുഡിഎഫ് എന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു.

എസ്.സി വാർഡിനെ പ്രതിനിധീകരിക്കുന്ന മെമ്പർ പോലും ഈ അനീതിക്ക് കൂട്ടുനിൽക്കുന്നത് ആ ജനവിഭാഗത്തോടുള്ള പച്ചയായ വഞ്ചനയാണ്. ഇതിനെതിരെ എൽ.ഡി.എഫ് അംഗങ്ങൾ ഭരണസമിതിയിൽ ശക്തമായി പ്രതികരിക്കുകയും വിയോജനക്കുറിപ്പ് നൽകുകയും ചെയ്തു.

സ്വയം തൊഴിൽ വായ്പകൾക്കും വിദ്യാഭ്യാസ ധനസഹായങ്ങൾക്കുമായി കോഴിക്കോട് വരെ പോകേണ്ടിയിരുന്ന പാവപ്പെട്ടവരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ കൊണ്ടുവന്ന ഈ ഓഫീസിനോടാണ് യുഡിഎഫ് ക്രൂരത കാട്ടുന്നത്. പാവപ്പെട്ടവരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഈ നീക്കവുമായി മുന്നോട്ട് പോയാൽ, എസ്.സി- എസ്.ടി ജനവിഭാഗങ്ങളെ അണിനിരത്തി യുഡിഎഫ് ഭരണസമിതിക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് ബാലുശ്ശേരി സാക്ഷ്യം വഹിക്കുമെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer