മലപ്പുറം: ഇക്കഴിഞ്ഞ പ്രിയം റസിഡൻ്റ്സ് അസോസിയേഷൻ്റെ ജനറൽ ബോഡി യോഗത്തിൽ വെച്ച് തിരഞ്ഞെടുത്ത 17 അംഗ ഭരണ സമിതിയിൽ നിന്നും അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രൊഫ. വി. പി – ബാബു , പ്രസിഡണ്ടായും എൻ എൻ ഫൈസൽ സിക്രട്ടറിയായും മൊയ്തീൻകുട്ടി എന്ന ബാവ ഖജാൻജിയുമായുള്ള 7 അംഗ ഭാരവാഹികളാണ് സ്ഥാനമേറ്റെത്. കെ. കെ കോയമോൻ, കുഞ്ഞാവുട്ടി കാതർ വൈസ് പ്രസിഡണ്ടുമാരായും അനൂപ് , പി.കെ അബ്ദുല്ല എന്നിവർ ജോയൻ്റ് സിക്രട്ടറിയുമായുള്ള കമ്മിറ്റിയിൽ 10 പേരാണ് എക്സിക്യൂട്ടീവ് അംഗങ്ങളായുള്ളത്.
റസിഡൻ്റ്സിലെ അംഗങ്ങൾക്കു അവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന്നായി പാലിയേറ്റീവ് സംബന്ധ ഉപകരണങ്ങളും, പ്ലാസ്റ്റിക് ചെയറുകളും സൗണ്ട് സിസ്റ്റവും പ്രത്യേകമായി വാങ്ങി സൂക്ഷിക്കുവാൻ തീരുമാനമെടുത്തു. റസിഡൻസ് പരിധിയിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന തെരുവ് നായ ശല്യത്തിനെതിരെ മുനിസിപ്പൽ അധികൃതരെ സമീപിച്ച് പരിഹാരം കാണാൻ തീരുമാനമെടുത്തു.






