സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എംപി ഫണ്ട് വിനിയോഗം; സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് തെറ്റ്: ഇ ടി മുഹമ്മദ് ബഷീർ എംപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മലപ്പുറം ലോക്‌സഭ മണ്ഡലത്തിൽ നിന്നും ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം , 155 വിവിധ വികസന പ്രവർത്തികൾക്ക് വേണ്ടി ആകെ ₹ 7 കോടി 4 ലക്ഷം രൂപ എം പി ലാഡ്‌സിൽ അനുവദിച്ചിട്ടുണ്ട്.
ഇതിൽ 65 പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചു കഴിഞ്ഞു. പല പ്രവർത്തികളും ആരംഭ ഘട്ടത്തിലോ അവസാന നിർമ്മാണ ഘട്ടത്തിലോ ആണ്. ചിലത് ഇതിനകം പൂർത്തീകരിച്ചു കഴിഞ്ഞിട്ടുമുണ്ട്.

ഒരോ പ്രവർത്തിയും പൂർത്തിയാക്കി കരാറുകാർക്ക് തുക കൈമാറിയ ശേഷമേ ഔദ്യോഗികമായി “ഫണ്ട് വിനിയോഗിച്ചു” എന്ന് രേഖപ്പെടുത്തുകയുള്ളൂ എന്ന കാര്യം പ്രിയപ്പെട്ടവരെ ഓർമിപ്പിക്കുന്നു. ഇക്കാര്യത്തിൽ പലപ്പോഴും തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുന്ന ഒരു സാഹചര്യം നില നിൽക്കുന്നുണ്ട്. ഫണ്ട് അനുവദിക്കുകയും പ്രവർത്തികൾ ആരംഭിക്കുകയും ചെയ്താൽ പോലും വിനിയോഗിച്ച് കഴിഞ്ഞില്ല എന്ന ഗണത്തിലാണ് പരിഗണിക്കപ്പെടുന്നത്.

ആയതിനാൽ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് യഥാർത്ഥ സ്ഥിതി മനസ്സിലാക്കിയ ശേഷം മാത്രമേ മറിച്ചുള്ള വാർത്തകൾ പ്രചരിപ്പിക്കാവൂ എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. നിർദ്ധിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും പൂര്‍ത്തിയായ പദ്ധതികളുടെ ഉപയോഗ സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ സമര്‍പ്പിക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാത്തതിന്റെ പേരില്‍ ഫണ്ടുകള്‍ മുടങ്ങുന്ന അവസ്ഥയുണ്ടാകരുതെന്നും ജനുവരി 17ന് ശനിയാഴ്ച മലപ്പുറത്ത് നടന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗത്തിൽ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.
ജനങ്ങൾക്കായി കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കാനും ജനങ്ങൾക്ക് വേണ്ടി സേവന നിരതനായിരിക്കുവാനും ഞാൻ എപ്പോഴും പ്രതിബദ്ധനാണ് മലപ്പുറത്ത് പറഞ്ഞു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.