Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മഞ്ഞക്കാട് ഏരിയ വാർഷിക സമ്മേളനം നടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മഞ്ഞക്കാട് ഏരിയ വാർഷിക സമ്മേളനം നടന്നു. തിങ്കളാഴ്ച രാവിലെ പെൻഷൻ ഭവനിൽ സംഘടിപ്പിച്ച ഏരിയ സമ്മേളനം KSSPU ജില്ലാ രക്ഷാധികാരി പി. വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു.

രാവിലെ 9.30ന് ഏരിയ പ്രസിഡന്റ് വി. സി. ശങ്കരൻ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്. ഏരിയ ജോ. സെക്രട്ടറി എം. വി. മധുമാസ്റ്റർ സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ് വി. സി. ശങ്കരൻ അധ്യക്ഷത വഹിച്ചു. ഏരിയ വൈസ് പ്രസിഡന്റ് പി. ശശികുമാർ അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി എം. സി.ശങ്കരൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സി. വി. അശോകൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

KSSPU ജില്ലാ കമ്മിറ്റി ഗംഗാധരൻ നായർ, KSSPU ബ്ലോക്ക്‌ പ്രസിഡന്റ് ടി. കെ. ഭാസ്കരൻ മാസ്റ്റർ, KSSPU ബ്ലോക്ക്‌ സെക്രട്ടറി ഇ. എസ്. കൃഷ്ണൻ എന്നിവർ സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യുകയും മറുപടികൾ കേൾക്കുകയും, അംഗീകാരിക്കലും ഉണ്ടായി. KSSPU ബ്ലോക്ക്‌ ട്രഷറർ ടി. വി. ജയരാജൻ, KSSPU ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് സി. എൻ. ഭവദാസനുണ്ണി, KSSPU ബ്ലോക്ക്‌ ജോ. സെക്രട്ടറി കെ. ശങ്കരൻ, ഏരിയ രക്ഷാധികാരി ദേവയാനി കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏരിയ വൈസ് പ്രസിഡന്റ് പി. വി. ആര്യ തെരഞ്ഞെടുപ്പ് പ്രമേയാവതരണം നടത്തി.

Advertisement
WhiteswanTV Footer