Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്ത്രീകളുടെ രാത്രിയാത്രാ സുരക്ഷ; പാലക്കാട് ലുലു മാളിൽ ബോധവൽക്കരണ പരിപാടി നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: സ്ത്രീകളുടെ രാത്രികാല യാത്രാ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി പാലക്കാട് ലുലു മാളിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ലുലു മാളിലെ ജീവനക്കാരെ ലക്ഷ്യമാക്കി 2026 ജനുവരി 27 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടന്ന പരിപാടി സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള പ്രായോഗിക അറിവുകൾ പകരുന്നതിൽ ശ്രദ്ധേയമായി.

രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന സുരക്ഷാ വെല്ലുവിളികൾ, അവയെ മറികടക്കാനുള്ള മാർഗങ്ങൾ, നിയമപരമായ സംരക്ഷണങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് പരിപാടിയിൽ വിശദമായി അവതരിപ്പിച്ചത്. സ്ത്രീകളുടെ സുരക്ഷ സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന സന്ദേശം പരിപാടി ശക്തമായി മുന്നോട്ടുവച്ചു.

പരിപാടിയുടെ ഉദ്ഘാടനം കേരള വനിതാ കമ്മീഷൻ അംഗം ശ്രീമതി വി. ആർ. മഹിളാമണി നിർവഹിച്ചു. മുഖ്യപ്രഭാഷണം ശ്രീ. ഷാജി സുഗുണൻ IPS, ഡയറക്ടർ (കേരള വനിതാ കമ്മീഷൻ) നടത്തി. കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രാകേഷ് അധ്യക്ഷനായിരുന്നു.

വനിതാ പോലീസ് സ്റ്റേഷൻ എസ്‌.ഐ. ശ്രീമതി ഐശ്വര്യ സി ക്ലാസ് നയിച്ചു. സ്ത്രീകൾ നേരിടുന്ന അപകടസാധ്യതകൾ, സ്വയംസംരക്ഷണ മാർഗങ്ങൾ, അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ എന്നിവ ക്ലാസിൽ വിശദീകരിച്ചു.
കേരള വനിതാ കമ്മീഷൻ PRO ശ്രീ. വിനോദ് G.S സ്വാഗതം പറഞ്ഞ ചടങ്ങിൽ ലുലു മാൾ ട്രെയിനിംഗ് മാനേജർ ശ്രീ. അരുൺ ഗോകുൽ, HR മാനേജർ ശ്രീ. രാജേഷ് G എന്നിവർ ആശംസകൾ അർപ്പിച്ചു.

സ്ത്രീകളുടെ സാമൂഹിക പദവി ഉയർത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി സർക്കാർ സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമായാണ് ഈ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer