തൃശ്ശൂർ: ബിനോയ് വിശ്വം ക്യാപ്റ്റനായ എൽഡിഎഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയുടെ കുന്നംകുളം മണ്ഡലത്തിലെ സ്വീകരണ പരിപാടിയും, എ. സി. മൊയ്തീൻ എംഎൽഎ ക്യാപ്റ്റനായി ഫെബ്രുവരി പതിമൂന്ന്, പതിനാല്, പതിനഞ്ച് തീയതികളിൽ സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥയും വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു.
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ. സി. മൊയ്തീൻ യോഗം ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പ്രേംരാജ് ചൂണ്ടലാത്ത് അധ്യക്ഷത വഹിച്ചു. എൻസിപി ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ ജലീൽ, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി. കെ. വാസു, എം. ബാലാജി, സിപിഐഎം ഏരിയ സെക്രട്ടറിമാരായ കെ. ഡി. ബാഹുലേയൻ, കെ. കൊച്ചനിയൻ, ഇ. എ. ദിനമണി, നഗരസഭ ചെയർമാൻ സൗമ്യ അനിലൻ എന്നിവർ സംസാരിച്ചു.






