മലപ്പുറം: സ്കൂൾ വിദ്യാർത്ഥികളിൽ ഗവേഷണ തൽപരതയും ഇന്നവേഷൻ മനോഭാവവും ജീവിതനൈപുണികളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെയും (കുസാറ്റ്) സഹകരണത്തോടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന സ്ട്രീം എക്കോസിസ്റ്റം പദ്ധതിയുടെ ഭാഗമായിട്ടുള്ള ഗവേഷക കൂട്ടത്തിന്റെ 8,9 ക്ലാസിലെ കുട്ടികളുടെ പ്രോജക്ട് അവതരണം 31/01/26 ന് താനൂർ ബി ആർ സിയിൽ വെച്ച് നടന്നു. ട്രെയിനർ സലിം സ്വാഗതം ചെയ്ത ചടങ്ങിൽ റിയോൺ ആൻറണി ഉദ്ഘാടനം നിർവഹിച്ചു.
മലയാളം സർവ്വകലാശാലയിലെ സ്കൂൾ ഓഫ് എൻവിയോൺമെൻറ് സ്റ്റഡീസിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ. സബ്ന.വി അവതരണ വിലയിരുത്തൽ നടത്തി. 12 വിദ്യാലയങ്ങളിലെ ചുമതലയുള്ള ഓരോ അധ്യാപകരും ഓരോ വിദ്യാലയത്തിലെയും 5 കുട്ടികൾ വീതം വും പങ്കാളികളായി. എല്ലാ വിദ്യാലയങ്ങളും മികച്ച രീതിയിൽ പ്രോജക്ട് അവതരണം നടത്തി.
ജില്ലാതല അവതരണത്തിലേക്ക് 8,9 ക്ലാസിലെ ഓരോ പ്രോജക്ട്, രണ്ടു കുട്ടികൾ, ഒരു മെന്റർ എന്ന രീതിയിൽ തെരഞ്ഞെടുത്തു. പ്രോജെക്ടുകൾ ഒന്നുകൂടി മികവുറ്റതാക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഡിപി ഒ സുരേഷ് കൊളശ്ശേരി ആശംസകൾ നൽകി. സിആർസിസി സുരഭി നന്ദി അറിയിച്ചു.






