Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബാലുശ്ശേരി ഗവ.ഹയർസെക്കൻഡറി- വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകൾ ലയിപ്പിക്കാൻ നീക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിൽ പ്രവർത്തിക്കുന്ന ബാലുശ്ശേരി ഗവ.ഹയർസെക്കൻഡറി സ്കൂളും ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളും ലയിപ്പിക്കാൻ നീക്കം. ബാലുശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂൾ എന്ന പേരിൽ ഒരു മാതൃകാ വിദ്യാഭ്യാസ സ്ഥാപനമാക്കുകയാണ് ലക്ഷ്യം.

ലയനവുമായി ബന്ധപ്പെട്ട് നിയമസഭയിൽ കെ.എം സച്ചിൻദേവ് എംഎൽഎ അവതരിപ്പിച്ച സബ്മിഷന് വിദ്യാഭ്യാസ വകുപ്പിൽ നിന്ന്‌ അനുകൂല മറുപടി ലഭിച്ചു. അതേസമയം, ലയനത്തിന്റെ ഭാഗമായി ഒരു സ്കൂൾ നഷ്ട‌മാകുന്ന സാഹചര്യം ഉണ്ടാകുമോയെന്നത് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ലാഭനഷ്ടങ്ങളുടെ പേരിൽ സംസ്ഥാനത്തെ ഒരു സ്കൂളും അടയ്ക്കരുതെന്നതാണ് സർക്കാർ നയമെന്നും മറുപടിയായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

ഇതുസംബന്ധിച്ച് താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ രണ്ട് സ്കൂളും ലയിപ്പിക്കുകയാണെങ്കിൽ എസ്പിസി, ജൂനിയർ റെഡ്ക്രോസ്, ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങൾ സംയോജിപ്പിച്ച് ശക്തമായ പ്രവർത്തന പ്ലാറ്റ്ഫോം സൃഷ്ടിക്കാനാകുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. സ്കൂളുകളുടെ ഭാവി, വിദ്യാർത്ഥികളുടെ പഠനനിലവാരം, അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ താത്‌പര്യം എന്നിവ പരിഗണിച്ചായിരിക്കും അന്തിമതീരുമാനമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ അറിയിച്ചു.

ഒരു മതിലിന് അപ്പുറവും ഇപ്പുറവുമായാണ് രണ്ട്‌ സ്കൂളും പ്രവർത്തിക്കുന്നത്. ആദ്യകാലത്ത് രണ്ടുസ്ഥാപനങ്ങളും ബാലുശ്ശേരി ഗവ.ഹൈസ്കൂൾ എന്ന പേരിലാണ് പ്രവർത്തിച്ചിരുന്നത്. പിന്നീടാണ് ഗവ. ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ എന്നിങ്ങനെ രണ്ടാക്കി തിരിച്ചത്. ഹയർസെക്കൻഡറി സംവിധാനം വന്നതോടെ ഗേൾസ് ഹയർസെക്കൻഡറിയിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകുകയുണ്ടായി. രണ്ടു സ്ഥാപനത്തിനുമായി ഇന്നുള്ളത് ഒരു കളിസ്ഥലമാണ്. സ്കൂളുകൾ ഒന്നായി മാറിയാൽ കൂടുതൽ സൗകര്യങ്ങളോടെ മാതൃകാ സ്ഥാപനമാക്കി മാറ്റാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.

Recent News

Advertisement
WhiteswanTV Footer