തൃശ്ശൂർ: സിപിഐ സംസ്ഥാന സെക്രട്ടറി കൂടിയായ ബിനോയ് വിശ്വംനയിക്കുന്ന എൽ ഡി എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ 6ന് വെളിയാഴ്ച 5 മണിക്ക് ചാലക്കുടിയിൽ എത്തും. എം. സ്വരാജ് മാനേജർ ആയിട്ടുള്ള ജാഥയെ വരവേൽക്കാൻ ചാലക്കുടി ഒരുങ്ങി കഴിഞ്ഞു. നഗരത്തിൽ പതാകയും, കൊടിതോരണങ്ങളും ബോർഡുകളും നിറഞ്ഞു കഴിഞ്ഞു.
റെയിൽവേ സ്റ്റേഷൻ റോഡിലെ ഇൻഡോർ സ്റ്റേഡിയം മൈതാനിയിൽ എത്തിചേരുന്നു. വികസന മുന്നേറ്റ ജാഥയെ ടൗണിൽ നിന്നും വാദ്യമേളങ്ങളുടേയും മറ്റും അകമ്പടിയോടെയാണ് സമ്മേളന നഗരിയിലേക്ക് ജാഥ എത്തിച്ചേരുന്നത്. പൊതു സമ്മേളനത്തെ എൽഡിഎഫിൻ്റെ സംസ്ഥാന ജില്ല നേതാക്കൾ അഭിസംബോധന ചെയ്തു സംസാരിക്കുമെന്ന് എൽഡിഎഫ് ചാലക്കുടി മണ്ഡലം സെക്രട്ടറി കെ. എസ് അശോകൻ പറഞ്ഞു.






