Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഫെയർവെൽ പാർട്ടി സംഘടിപ്പിച്ച

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ബാഫഖി യത്തീം ഖാന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് സംഘടിപ്പിച്ച ഫെയർവെൽ പാർട്ടി വളവന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ ശംസു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തിരൂർ തഹസിൽദാർ സി കെ ആഷിഖ് മുഖ്യാതിഥിയായിരുന്നു. പി. ടി . എ പ്രസിഡൻ്റ് എം എ റഫീഖ് ആദ്ധ്യക്ഷ്യം വഹിച്ചു.

ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ ഐ പി പോക്കർ, അധ്യാപകരായ പി ജയദേവൻ , ടി പി നഫീസ , എം കാസിം, എൻ അനിൽ , സതീരത്നം , നോൺ ടീച്ചിംഗ് സ്റ്റാഫ് ഇ സുബ്ഹാൻ എന്നിവർക്കും രണ്ടാം വർഷ പ്ലസ് ടു ക്ലാസിലെ എൻഎസ്എസ് വളണ്ടിയർമാർക്കുമായി യാത്രയയപ്പ് പരിപാടി ഒരുക്കിയത് ഒന്നാം വർഷ എൻ എസ് എസ് വളണ്ടിയർമാരാണ്.

ഉപഹാരങ്ങൾ തഹസിൽദാർ സി കെ ആഷിഖ് നൽകി. സംഘാടക മികവിനെയും മാതൃകാ പ്രവർത്തനങ്ങളെയും അതിഥികൾ പ്രശംസിച്ചു. പ്രധാനാധ്യാപിക പി ടി ഷാഹിന , വി എച്ച് എസ് ഇ പ്രിൻസിപ്പൽ അബ്ദുള്ളക്കുട്ടി , പി മുഹമ്മദ് കുട്ടി, സി സമീർ , പ്രോഗ്രാം ഓഫീസർ മുഹമ്മദ് കുട്ടി മുത്താണിക്കാട്ട് , സി പി പ്രസീന , പി അബ്ദുൾ അസീസ് , സിദ്ധീഖ് കെ മൂന്നിയൂർ , അലവിക്കുട്ടി , കുമാരി ഗാനിക എന്നിവർ പ്രസംഗിച്ചു.

Recent News

Advertisement
WhiteswanTV Footer