തൃശ്ശൂർ: നഗരസഭയിലെ പുതിയ സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണ വര്‍ക്കിംങ്ങ് ഗ്രൂപ്പ് യോഗം നടത്തി. ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു യോഗം ഉദ്ഘാടനം ചെയ്തു. 2026 2027 വര്‍ഷം ചാലക്കുടി നഗരസഭയില്‍ നടപ്പില്‍ വരുത്തേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. നഗരസഭയിലെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, കര്‍ഷകര്‍ തൂടങ്ങി നിരവധി പേര്‍ പങ്കെടുത്ത യോഗത്തില്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ വിഷയങ്ങളും ചര്‍ച്ച നടത്തി.
പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കി. വൈസ് ചെയര്‍മാന്‍ കെ.വി.പോള്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഒ.എസ്.ചന്ദ്രന്‍, ജിയോ കിഴക്കും തല,ഷിഫ സന്തോഷ്, ആനി പോള്‍, ലിജി ജോജി, കൗണ്‍സിലര്‍മാരായ അഡ്വ.ബിജു എസ് ചിറയത്ത്, വത്സന്‍ ചമ്പക്കര, പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍മാരയ ഷിബു വാലപ്പന്‍, ജില്‍ ആന്റണി, സെക്രട്ടറി കെ.പ്രമോദ് തൂടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.




