കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതി രേഖ ചര്‍ച്ചചെയ്ത് ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ നടന്നു. കാര്‍ഷിക മേഖല, ദാരിദ്ര്യ ലഘൂകരണം, ആരോഗ്യരംഗം, സാമൂഹിക നീതി, പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രധാന മേഖലകള്‍ക്കു മുന്‍ഗണന നല്‍കുന്ന 2026-27 വാര്‍ഷിക പദ്ധതിയുടെ കരട് പദ്ധതി രേഖ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിന്ദു സെബാസ്റ്റ്യന്‍ സെമിനാറില്‍ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വികസന സെമിനാര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ഗ്രേസി കരിമ്പന്നൂര്‍, അജിത് മുതിരമല, പി.കെ. വൈശാഖ്, ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ആന്‍മരിയ ജോര്‍ജ്, ഷിബി മത്തായി, ആര്‍. ശ്രീകല, തോമസ് കുന്നപ്പള്ളി, പി.എസ്. ഉഷാകുമാരി, വിനു ജോബ്, സിനി മാത്യു, സുമ എബി, ആനന്ദ് ബാബു, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലാലിമ്മ ടോമി എന്നിവര്‍ പങ്കെടുത്തു.




