Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അതിരൂപത ബൈബിൾ കൺവൻഷൻ ‘അഭിഷേകാഗ്നി’യുടെ ഒരുക്ക പ്രാർത്ഥനയ്ക്ക് തുടക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ചങ്ങനാശേരി അതിരൂപത ബൈബിൾ കൺവൻഷൻ അഭിഷേകാഗ്നി യുടെ ഏറ്റവും അടുത്ത ആത്മീയ ഒരുക്കത്തിന്‍റെ ഭാഗമായി ഇന്നുമുതൽ ഏഴ് ദിവസം വൈകുന്നേരം മുതൽ ചങ്ങനാശേരി എസ്ബി കോളജിലെ മാർ ജോസഫ് പവ്വത്തിൽ ബൈബിൾ കൺവൻഷൻ നഗറിൽ ‘ജെറീക്കോ’ പ്രാർഥന നടക്കും.

ചങ്ങനാശേരി കരിസ്മാറ്റിക് സോൺ ടീമും അതിരൂപതാ ബൈബിൾ കൺവൻഷൻ വോളന്‍റിയേഴ്‌സും സംഘടനാ ഭാരവാഹികളും നേതൃത്വം നൽകും. പതിനേഴിന്  വൈകുന്നേരം ആറിന് ബൈബിൾ കൺവൻഷനെ സമർപ്പിച്ചുകൊണ്ട് അരമനപ്പടിയിൽനിന്ന് കൺവൻഷൻ നഗറിലേക്ക് നടത്തുന്ന ജപമാല റാലിക്ക് ചങ്ങനാശേരി അതിരൂപത യുവദീപ്തി-എസ്എംവൈഎം നേതൃത്വം നൽകും. അതിരൂപതയിലെ വിവിധ സംഘടനകളും കരിസ്മാറ്റിക് സോണൽ ടീമും സന്യസ്തരും പങ്കെടുക്കും.

യുവദീപ്തി, എസ്എംവൈഎം അതിരൂപതാ ഡയറക്ടർ ഫാ. സാവിയോ മാനാട്ട്, അതിരൂപതാ പ്രസിഡന്‍റുമാരായ അലക്സ് മഞ്ഞുമ്മൽ, ലൂസി ഫിലിപ്പോസ്, ഭാരവാഹികളായ അജയ് വർഗീസ്, പോൾ എം.പി. എന്നിവർ ജപമാല നയിക്കും. ഈ മാസം പതിനെട്ടു മുതൽ ഇരുപത്തിരണ്ടു വരെ ഉച്ചകഴിഞ്ഞു മൂന്നര മുതൽ രാത്രി ഒൻപതു വരെ ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ‘അഭിഷേകാഗ്നി ബൈബിൾ കൺവൻഷൻ’ ചങ്ങനാശേരി എസ്ബി കോളജിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer