സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

രാസലഹരിയായ എംഡിഎംഎ യുമായി യുവാക്കൾ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: അതിമാരക രാസലഹരിയായ എം. ഡി. എം. എ യുമായി ബട്ട് റോഡ് ബീച്ചിൽ തൈക്കൂട്ടം പറമ്പിൽ റോബർട്ട് ജെയിംസ് (34), നടുവണ്ണൂർ മുണ്ടക്കാട്ട് പറമ്പിൽ മുഹമ്മദ് റിസ്‌വാൻ (26), കല്ലായി KT ഹൗസിൽ ഷഹരീഷ് (30), പയ്യാനക്കൽ ഷിഫ മൻസിലിൽ ഫിനാൻ നാസിം (20) എന്നിവരെ എരഞ്ഞിപ്പാലത്ത് വെച്ച് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ കെ. എ. ബോസിൻ്റെ നേതൃത്വത്തിൽ ഉള്ള സിറ്റി ഡാൻസാഫും നടക്കാവ് പോലീസ് സ്റ്റേഷന്‍ സബ് ഇൻസ്പെക്ടർ ലീലയുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേര്‍ന്ന് പിടികൂടി.

നഗരത്തിലെ യുവാക്കളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ചുകൊണ്ട് മയക്കുമരുന്ന് കച്ചവടം ചെയ്തുവരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ എരഞ്ഞിപ്പാലം മിനി ബൈപ്പാസിനടുത്തുള്ള സ്വകാര്യ ലോഡ്ജിൽ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച എംഡിഎയുമായി പിടികൂടുകയായിരുന്നു.

പ്രതികളായ റോബർട്ട് ജെയിംസിന് മോഷണം, മയക്കുമരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട് കോഴിക്കോട്, പാലക്കാട് ജില്ലകളിലും മുഹമ്മദ് റിസ്വാന് 2025 ൽ എം. ഡി. എം. എ കൈവശം വെച്ചതിന് പേരാമ്പ്ര പോലീസ് സ്റ്റേഷനിലും കേസുകളുണ്ട്. ദുബായിൽ ജോലിയായിരുന്ന ഷാഹരീഷ് എം. ഡി. എം. എ കൈവശം വെച്ചതിന്‍റെ പേരിൽ ദുബായ് പോലീസ് അറസ്റ്റ് ചെയ്യുകയും ജയിൽവാസം അനുഭവിച്ചിട്ടുള്ളതുമാണ്.

നടക്കാവ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കിരണ്‍, അസ്സിസ്സ്റ്റന്‍റ് സബ് ഇൻസ്പെക്ടർ മുക്തി ദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാഗേഷ്, അജീഷ് പിലാശ്ശേരി, സിവിൽ പൊലീസ് ഓഫീസർ ഷോബിക്, സിറ്റി ഡാൻസാഫിലെ സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ അഖിലേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുനോജ് കാരയിൽ, സരുണ്‍ കുമാർ, ഷിനോജ്. എം, അതുൽ, തൗഫീഖ്, അഭിജിത്ത്, മഷൂർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement