Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മണ്ണയ്ക്കനാട് ഹോളിക്രോസ് സ്പെഷൽ സ്‌കൂൾ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കാരുണ്യത്തിന്റെയും സേവനത്തിന്റെയും കാൽനൂറ്റാണ്ട് പിന്നിടുന്ന മണ്ണയ്ക്കനാട് ഹോളിക്രോസ് സ്പെഷൽ സ്‌കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ആവേശകരമായ തുടക്കം. ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ആകാശത്തേക്ക് 25 ബലൂണുകൾ പറത്തിക്കൊണ്ട് ഫ്രാൻസിസ് ജോർജ് നിർവഹിച്ചു. അങ്കമാലി പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സിസ്റ്റർ റോസിലി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തുകയും സ്കൂൾ സ്മരണികയുടെ പ്രകാശനം നിർവഹിക്കുകയും ചെയ്തു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി 25 വർഷമായി സ്കൂൾ നൽകിവരുന്ന സ്തുത്യർഹമായ സേവനങ്ങൾ സമൂഹത്തിന് വലിയ പ്രചോദനമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ദീർഘകാലം സ്കൂളിൽ സേവനമനുഷ്ഠിച്ച മുൻ പ്രിൻസിപ്പാൾ സിസ്റ്റർ റാണി ജോ, സ്പെഷ്യൽ എഡ്യൂക്കേറ്റർ മിനി പി.സി., സ്റ്റാഫ് അംഗങ്ങളായ മോളി ജോസഫ്, റോസമ്മ ദേവസ്യ എന്നിവരെ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥി ജോജോ ജോസ് തയ്യാറാക്കിയ പെൻസിൽ ഡ്രോയിങ്ങുകൾ ഉൾപ്പെടുത്തിയ മാസിക ജില്ലാപഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൽ പ്രകാശനം ചെയ്തു. പട്ടിത്താനം ഫൊറോന വികാരി ഫാ. അഗസ്റ്റ്യൻ കല്ലറക്കൽ, വികാരി ഫാ. തോമസ് പഴവക്കാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി മത്തായി, പഞ്ചായത്ത് മെമ്പർ സാം പൈനാപ്പിള്ളി, മാനേജർ റവ. സിസ്റ്റർ ഫബി ജോസഫ്, പി.ടി.എ. പ്രസിഡന്റ് പ്രഫ. സുനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പാൾ റവ. സിസ്റ്റർ ബോബി പോൾ, സിസ്റ്റർ മേരി ഫ്രാൻസിസ്, സിസ്റ്റർ സൗമ്യ ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സമ്മേളനത്തിന് ശേഷം വിദ്യാർത്ഥികളും രക്ഷിതാക്കളും സ്റ്റാഫ് അംഗങ്ങളും ചേർന്ന് അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി.

Recent News

Advertisement
WhiteswanTV Footer