Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പോട്ട മുതൽ ചാലക്കുടി വരെ ഫ്ലൈ ഓവർ വേണം 

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ദേശീയ പാതയിൽ പോട്ട മേൽപ്പാലം മുതൽ ചാലക്കുടി മേൽപ്പാലം വരെ ഫ്ലൈ ഓവർ സ്ഥാപിച്ച രൂക്ഷമായ ഗതാഗത പ്രശ്നത്തിനും, വാഹനാപകടത്തിനും പരിഹാരം ഉണ്ടാക്കണമെന്നും ചാലക്കുടി പോട്ട നാഷണൽ ഹൈവേയിൽ എൻഎച്ച്ഐയുടെ നിലവിലെ അശാസ്ത്രീയ വികസന നടപടികൾ പിൻവലിക്കണം എന്നും ക്രാക്ക്റ്റ് ഭരണസമിതി യോഗം കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു 

പോട്ട ആശ്രമം ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കാനുള്ള നാഷണൽ ഹൈവേ അതോറിറ്റിയുടെ തീരുമാനം തികച്ചും അശാസ്ത്രീയമാണ് .പോട്ട മേൽപ്പാലം ഇറങ്ങി100 മീറ്ററുകൾക്കപ്പുറം ആശ്രമം ജംഗ്ഷനിൽ പുതിയ അടിപ്പാതയും, അവിടെനിന്നും ഏകദേശം 400 മീറ്ററുകൾക്കപ്പുറം നാഷണൽ ഹൈവേയിൽ ചാലക്കുടി മേൽപ്പാലവും എന്നത്  തികച്ചും  അശാസ്ത്രീയമാണ് . ആയത് പുനഃ പരിശോധിച്ചു പോട്ട മേൽപ്പാലം മുതൽ ചാലക്കുടി മേൽപ്പാലം വരെ ഫ്ലൈ ഓവർ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

പ്രസിഡൻറ് പോൾ പാറയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പി ഡി ദിനേശ്, ലൂയിസ് മേലേപ്പുറം  ഡോക്ടർ കെ സോമൻ ,കെ വി ജയരാമൻ ,എം കെ മിൻഹാജ്, തുടങ്ങിയവർ സംസാരിച്ചു

Recent News

Advertisement
WhiteswanTV Footer