Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മലങ്കര ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസന ശതാബ്ദി സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഭദ്രാസന ജൂബിലി കണ്‍വന്‍ഷന്‍ ഇന്ന് മുതൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസന ശതാബ്ദി സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഭദ്രാസന ജൂബിലി കണ്‍വന്‍ഷന്‍ പതിനാറു മുതല്‍ ഇരുപതു വരെ പാമ്പാടി സെന്‍റ് ജോണ്‍സ് കത്തീഡ്രലിലെ കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് നഗറില്‍ നടക്കും. പതിനാറിന് വൈകുന്നേരം അഞ്ചരക്ക് സന്ധ്യാ നമസ്‌കാരത്തിനുശേഷം ബൈബിള്‍ റാലി, തുടര്‍ന്ന് എഴിനു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നിര്‍വഹിക്കും. ഫാ. ജോണ്‍ ചാക്കോ തിരുമൂലപുരം പ്രസംഗിക്കും. പതിനേഴിന് അഞ്ജന റിബേക്ക റോയി ചെങ്ങന്നൂര്‍, പതിനെട്ടിന് ഫാ. ജോജി കെ. ജോയ് അടൂര്‍ എന്നിവര്‍ പ്രസംഗിക്കും.

പത്തൊൻപത്തിന് ഓര്‍ത്തഡോക്സ് സഭയുടെ അടിസ്ഥാന വിശ്വാസപ്രമാണങ്ങള്‍ എന്ന വിഷയത്തില്‍ കോണ്‍ക്ലേവ് നടത്തും. ഡോ. യുഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത മോഡറേറ്ററാകും. ഫാ. മത്തായി കോര്‍ എപ്പിസ്‌കോപ്പ ഇടയനാല്‍, ഫാ. പി.എ. ഫിലിപ്പ് വിഷയാവതരണം നടത്തും. ഇരുപതിനു രാവിലെ പത്തിന് ഉപവാസധ്യാനം ദയറായില്‍ നടക്കും. ഫാ. കുര്യാക്കോസ് വര്‍ഗീസ് മല്ലപ്പള്ളി ധ്യാനം നയിക്കും.

അന്നേ ദിവസം വൈകുന്നേരം അഞ്ചരക്ക് കുട്ടികണ്‍വന്‍ഷന്‍ നടത്തും. സണ്‍ഡേസ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷന്‍ ഗായിക നിത്യ മാമ്മന്‍ ഉദ്ഘാടനം ചെയ്യും. ഫാ. ജോണ്‍ സ്ലീബ മുഖത്തല പ്രസംഗിക്കുമെന്ന് വൈസ്പ്രസിഡന്‍റ് ഫാ. കെ.എം. സഖറിയ, ജനറല്‍ കണ്‍വീനര്‍ ഫാ. കുരുവിള പെരുമാള്‍ ചാക്കോ, അസോസിയേറ്റ് കണ്‍വീനര്‍ ഫാ. പോള്‍ ഏബ്രഹാം, ജൂബിലി കണ്‍വീനര്‍ സാം വര്‍ഗീസ്, സെക്രട്ടറി മനു തോമസ് എന്നിവര്‍ അറിയിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer