Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മൊബൈൽ ഉപയോഗിച്ചതിനെച്ചൊല്ലിയ വഴക്ക്; 10 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: വടക്കഞ്ചേരി കാരയങ്കാട് റോയൽ ജംഗ്ഷനു സമീപം 10 വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാരയങ്കാട് പുന്നാടത്ത് വീട്ടിൽ മനോജിന്റെ മകൻ രഘുറാം മോഹൻ (10) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. വീടിന്റെ വശത്തുള്ള ചാർത്തിലെ ഇരുമ്പ് തൂണിൽ ലുങ്കി കെട്ടിയാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെച്ചൊല്ലി വീട്ടിൽ വഴക്കുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മൊബൈൽ ഫോൺ എടുത്തുവെച്ചതിന് ശേഷം രക്ഷിതാക്കൾ വീടിന് സമീപം നടന്ന മീറ്റിംഗിൽ പങ്കെടുക്കാൻ പോയതായും, തിരികെ എത്തിയപ്പോൾ കുട്ടിയെ തൂങ്ങിയ നിലയിൽ കാണുകയായിരുന്നുവെന്നും പറയുന്നു.
ഉടൻ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന രഘുറാം മോഹന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags :

Recent News

Advertisement
WhiteswanTV Footer