പത്തനംതിട്ട: പ്രമാടത്ത് ഉത്സവത്തിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ. ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റു. അടുത്തിടെ ബിജെപിയിൽ നിന്ന് ഡിവൈഎഫ്ഐയിൽ എത്തിയ ആളുകളാണ് മർദിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പുക അരുൺ ഉൾപ്പെടെ നാലുപേർക്കെതിരേ കേസെടുത്തു.
അടുത്തിടെ രാജു എബ്രഹാം എംഎൽഎ മാലയിട്ട് സ്വീകരിച്ച യുവമോർച്ച പ്രവർത്തകരാണ് ഇവർ. ജില്ലയിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം പരിപാടിയിൽ പങ്കെടുത്തിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പാർട്ടിയിലേക്ക് കടന്നുവരുന്ന ആളുകളുടെ മുൻകാല ചരിത്രം പരിശോധിക്കപ്പെടുന്നില്ല എന്ന വിമർശനം നേരത്തെ തന്നെ ഉയരുന്നുണ്ട്. നേരത്തെ വീണാ ജോർജ് മാലയിട്ട് സ്വീകരിച്ച് ഡിവൈഎഫ്ഐയിലേക്ക് കൊണ്ടുവന്നവരിൽ ചിലർ കാപ്പാ കേസുകളിൽ അടക്കം പ്രതിയായിരുന്നുവെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. അന്നും ഇതിന് സമാനമായ അഭിപ്രായ വിത്യാസം ജില്ലയിലെ നേതൃത്വത്തിനുള്ളിൽ ഉണ്ടായിരുന്നു.




