കൊച്ചി: പൂക്കാട്ടുപടിയിൽ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കോളേജ് ബസ് ഡ്രൈവർകക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കോതമംഗലം–ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ‘റെയ്ഹാൻ’ എന്ന സ്വകാര്യ ബസും ജയ്ഭാരത് കോളേജ് ബസുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കോളേജ് ബസ് ഡ്രൈവറുടെ കാൽ കാബിനിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.
പരിക്കേറ്റ നാല് വിദ്യാർത്ഥികളുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രദേശവാസികൾ അറിയിച്ചു. ബസിലെ ചില യാത്രക്കാരും പരിക്കേറ്റവരിൽ ഉൾപ്പെട്ടിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.




