തിരുവനന്തപുരം: സൈബർ ആക്രമണത്തിനെതിരേ കോൺഗ്രസ് സഹയാത്രികയും എഴുത്തുകാരിയും പ്രസാധകയുമായതിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി സമർപ്പിക്കുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയിൽ നിന്നുണ്ടായ മോശം പെരുമാറ്റം തുറന്നുപറഞ്ഞതിനെ തുടർന്നാണ് തനിക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടക്കുന്നതെന്ന് ഷഹനാസ് പരാതിയിൽ വ്യക്തമാക്കുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും അനുയായിയായ നിബു വർഗീസ് എന്നയാൾ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നുവെന്നാണ് ആരോപണം.
താൻ ഭർത്താവിനും മക്കളുമൊപ്പം കഴിയുന്ന വ്യക്തിയാണെന്നും, തുടർച്ചയായ സൈബർ ആക്രമണം മൂലം താനും കുടുംബവും കടുത്ത മാനസിക പീഡനം അനുഭവിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ ആത്മഹത്യയുടെ വക്കിലെത്തിയിരിക്കുകയാണെന്നും ഷഹനാസ് ചൂണ്ടിക്കാട്ടി.
നിബു വർഗീസിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ ലിങ്കും ബന്ധപ്പെട്ട പോസ്റ്റുകളുടെ ലിങ്കുകളും സഹിതമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.




