Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Rahul mamkoottathil

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; അതിജീവിതയെക്കുറിച്ചുള്ള ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി ഒഴിവാക്കി

ഡൽഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ആദ്യ ബലാത്സംഗക്കേസിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. അതിജീവിതയ്‌ക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി. ഹൈക്കോടതി വിധിയിലെ നാല് ഖണ്ഡികകളാണ് നീക്കിയത്. വിചാരണയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടി.
Read more

“നിങ്ങൾ ആ രാഹുലിനെ കൂടെ പിടിച്ചു കെട്ടിക്ക്”: എം.വി ഗോവിന്ദനോട് പി.സി ജോര്‍ജ്

കോട്ടയം: പ്രണയം വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് കേരളത്തിൽ അഭയം തേടിയ വൈറൽ താരം മൊണാലിസ ഭോസ്‌ലെയും കാമുകന്‍ ഫര്‍മാൻ ഖാനും തമ്മിലുള്ള വിവാഹം പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞിരുന്നു. ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മന്ത്രി വി. ശിവന്‍കുട്ടി, എം.പി. എ.എ. റഹീം എന്നിവർ പങ്കെടുത്തു. സോഷ്യൽ മീഡിയയിൽ ഈ വിവാഹം വൈറലായപ്പോൾ, സിപിഎം നേതാക്കളെ പരിഹസിച്ച് എൻഡിഎ നേതാവും മുൻ എംഎൽഎയുമായ പി.സി. ജോർജ് രംഗത്തെത്തി. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ, […]
Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പുതിയ നടപടി

പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് പുതിയ നിയമനടപടി. പോലീസ് കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണുകളുടെ പാസ്‌വേഡ് കൈമാറണമെന്ന തിരുവല്ല രജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് ഫോണുകളുടെ പാസ്‌വേഡ് കൈമാറണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇതിനിടെ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായതിനു ശേഷവും പാലക്കാട് എത്തിയ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ ഉൾപ്പെടെ നിരവധി നേതാക്കൾ അദ്ദേഹത്തോടൊപ്പം വിവിധ പരിപാടികളിൽ പങ്കെടുത്തു. അതേസമയം വരുന്ന തെരഞ്ഞെടുപ്പിൽ […]
Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗക്കേസ്; ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗികാതിക്രമ പരാതിയിൽ അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട ഹർജിയുടെ പരിഗണന കോടതി മാറ്റി. പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷയിൽ വാദം കേൾക്കുന്നത് പിന്നീട് നടത്താമെന്ന് കോടതി വ്യക്തമാക്കി. തർക്കം എഴുതി സമർപ്പിക്കാൻ സമയം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തെ തുടർന്നാണ് പരിഗണന മാറ്റിയത്. പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകൻ ശാസ്തമംഗലം അജിത് ഹാജരായി. ബലാത്സംഗം ഉൾപ്പെട്ട കേസായതിനാൽ ഇരയുടെ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ രേഖകളുടെ രഹസ്യത്വം സംരക്ഷിക്കണമെന്നും പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി കോടതിയിൽ ആവശ്യപ്പെട്ടു. […]
Read more

രാഹുലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ്; ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസിൽ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. ജാമ്യ വ്യവസ്ഥയിലെ അഞ്ചാം ഉപാധി ലംഘിച്ചുവെന്നാരോപിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന നിബന്ധന പ്രതി ലംഘിച്ചുവെന്നാണ് അന്വേഷണസംഘത്തിന്റെ ആരോപണം. ഫെബ്രുവരി 17-ന് വാട്ട്സ്ആപ്പ് കോളിലൂടെ അതിജീവിതയെ ബന്ധപ്പെട്ടതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിച്ചതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇതിനിടെ, ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രാഹുലിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഈ മാസം 28-ന് രാഹുലോ അദ്ദേഹത്തിന്റെ അഭിഭാഷകനോ […]
Read more

സൈബർ ആക്രമണത്തിനെതിരേ മുഖ്യമന്ത്രിക്ക് പരാതിനൽകി ഷഹനാസ്

തിരുവനന്തപുരം: സൈബർ ആക്രമണത്തിനെതിരേ കോൺഗ്രസ് സഹയാത്രികയും എഴുത്തുകാരിയും പ്രസാധകയുമായതിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി സമർപ്പിക്കുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയിൽ നിന്നുണ്ടായ മോശം പെരുമാറ്റം തുറന്നുപറഞ്ഞതിനെ തുടർന്നാണ് തനിക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടക്കുന്നതെന്ന് ഷഹനാസ് പരാതിയിൽ വ്യക്തമാക്കുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും അനുയായിയായ നിബു വർഗീസ് എന്നയാൾ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നുവെന്നാണ് ആരോപണം. താൻ ഭർത്താവിനും മക്കളുമൊപ്പം കഴിയുന്ന വ്യക്തിയാണെന്നും, തുടർച്ചയായ സൈബർ ആക്രമണം മൂലം താനും കുടുംബവും കടുത്ത […]
Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; ആദ്യ പരാതിക്കാരി സുപ്രീംകോടതിയിലേക്ക്

ന്യൂഡൽഹി: പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. കേസിലെ ആദ്യ പരാതിയിൽ രാഹുലിന് കേരള ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം ചോദ്യം ചെയ്താണ് യുവതി അപ്പീൽ ഹർജി സമർപ്പിക്കാൻ നീക്കം ആരംഭിച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ അപ്പീൽ നൽകുന്നതിനുള്ള നിയമനടപടികൾ ആരംഭിച്ചതായാണ് വിവരം. അഭിഭാഷകരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഉടൻ തന്നെ ഹർജി സമർപ്പിക്കാനാണ് തീരുമാനം. കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കുന്നത്. പ്രഥമദൃഷ്ട്യാ ബന്ധം പരസ്പര സമ്മതപ്രകാരമാണെന്നും […]
Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ ആദ്യ ബലാത്സം​ഗ കേസ്; മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാല്‍സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. യുവതിയെ മാനസികമായി ബാധപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്തതാണെന്ന ആരോപണത്തെ അടിസ്ഥാനമാക്കി മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ജാമ്യം ലഭിച്ചാല്‍ തന്റെ ജീവന് ഭീഷണിയുണ്ടാകുമെന്നും, സമാന രീതിയില്‍ മറ്റ് യുവതികളെയും പ്രതി പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. അതേസമയം, പരാതിക്കാരിയുടെ മൊഴി പരിശോധിച്ചപ്പോൾ ബലാത്സംഗം നടന്നതായി പ്രാഥമികമായി കണ്ടെത്താനാകില്ലെന്ന നിരീക്ഷണം കോടതി നടത്തി. വിവാഹിതയായ ഒരു […]
Read more

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അയോഗ്യതയില്‍ നിര്‍ണായക തീരുമാനം ഇന്ന്

തിരുവനന്തപുരം: ഒന്നിലധികം ബലാത്സംഗ കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അയോഗ്യത സംബന്ധിച്ച് ഇന്ന് നിർണായക തീരുമാനം. രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഡി.കെ. മുരളി നൽകിയ പരാതിയാണ് ഇന്ന് ചേരുന്ന നിയമസഭയുടെ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി പരിഗണിക്കുന്നത്. ഡി.കെ. മുരളിയുടെയും രാഹുലിന്റെയും വാദങ്ങൾ കേട്ട ശേഷമായിരിക്കും കമ്മിറ്റി തീരുമാനത്തിലെത്തുക. നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതിയായതിനാൽ രാഹുലിനെ അയോഗ്യനാക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെടുന്നു. അതേസമയം, രാഹുലിന്റെ വിശദീകരണം കൂടി കേട്ടശേഷം മാത്രമേ നടപടിയുണ്ടാകൂവെന്ന് കമ്മിറ്റി […]
Read more

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; മൂന്നാം ബലാത്സം​ഗകേസിൽ ജാമ്യം

പത്തനംതിട്ട: മൂന്നാം ബലാത്സം​ഗകേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. രണ്ടാഴ്ചയിൽ അധികമായി ജയിലിൽ കഴിയുന്ന രാഹുലിന് ഇന്ന് ജില്ലാ കോടതിയിലും തിരിച്ചടി നേരിട്ടാൽ പിന്നീട് ഹൈക്കോടതി മാത്രമാണ് ആശ്രയം. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കുക.
Read more

Recent News

Advertisement
WhiteswanTV Footer