Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. അച്ഛനും മകനും ഒരുമിച്ച് മദ്യപിക്കുന്നതിനിടെ വാക്കേറ്റമുണ്ടായതും പിന്നീട് അത് കയ്യാങ്കളിയായി മാറിയതുമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. തർക്കത്തിനിടെ മനോജ് മാരകായുധം ഉപയോഗിച്ച് പിതാവിനെ ആക്രമിച്ചതായാണ് പ്രാഥമിക വിവരം.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണൻ തൃശൂർ മെഡിക്കൽ കോളേജ് വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. സംഭവസ്ഥലത്ത് പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. അറസ്റ്റിലായ മനോജിനെ ചോദ്യം ചെയ്തുവരികയാണ്. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് അറിയിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer