Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഞണ്ട് അലർജിയുള്ള യുവാവ് ഞണ്ടുകറി കഴിച്ച് മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: ഞണ്ട് അലർജിയുള്ള യുവാവ് ഞണ്ടുകറി കഴിച്ചതിനെ തുടർന്ന് ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചു. ചേപ്പനം കുരീക്കൽ വീട്ടിൽ എൽജിൻ ജൂഡാ ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി വീട്ടിൽ തയ്യാറാക്കിയ ഞണ്ടുകറി കഴിച്ചതിന് പിന്നാലെ കിടക്കാൻ പോകുമ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

മുൻപ് ഞണ്ട് കഴിച്ചതിനെ തുടർന്ന് അലർജി ഉണ്ടായിരുന്നതിനാൽ പിന്നീട് ഇത് ഒഴിവാക്കുകയായിരുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് വീണ്ടും ഞണ്ടുകറി കഴിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു.പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Recent News

Advertisement
WhiteswanTV Footer