റിയാദ്: ഇറാനിൽ യുഎസ് നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ വീണ്ടും ആക്രമണശ്രമം നടത്തി. ഇറാൻ അയച്ച മൂന്ന് ക്രൂയിസ് മിസൈലുകൾ സൗദി അറേബ്യ വിജയകരമായി തകർത്തതായി അധികൃതർ അറിയിച്ചു. സൗദിയിലെ അൽ-ഖർജ് നഗരത്തിന് പുറത്തേക്കാണ് മിസൈൽ ആക്രമണശ്രമം നടന്നത്.
മുൻ ദിവസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗൾഫ് മേഖലയിലേക്കുള്ള ആക്രമണത്തിന്റെ തീവ്രത കുറഞ്ഞതായി വിലയിരുത്തപ്പെടുന്നു. എന്നാൽ സുരക്ഷാഭീഷണി നിലനിൽക്കുന്നതിനാൽ ഖത്തറിലെ അമേരിക്കൻ എംബസിയിൽ അതീവ ജാഗ്രത തുടരുകയാണ്.
അതേസമയം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് കുവൈത്ത് ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി താൽക്കാലികമായി നിരോധിച്ചു. ആഭ്യന്തര ആവശ്യങ്ങൾ ഉറപ്പാക്കുന്നതിനായാണ് ഈ നടപടിയെന്നാണ് കുവൈത്ത് അധികൃതർ വ്യക്തമാക്കിയത്.




