Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: IRAN ISREAL WAR

യുഎസ് ഉപരോധ ഇളവ് അവസാനിക്കുന്നു; ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ മാറ്റം

ന്യൂഡൽഹി: ഇറാനും റഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള ഉപരോധ ഇളവുകൾ ഇനി പുതുക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ആണ് ഇക്കാര്യം അറിയിച്ചത്. ഇറാനിയൻ എണ്ണയ്ക്ക് അനുവദിച്ചിരുന്ന 30 ദിവസത്തെ ഇളവ് ഈ മാസം 19ന് അവസാനിക്കും. റഷ്യൻ എണ്ണയ്‌ക്കുള്ള ഇളവ് ഇതിനകം അവസാനിച്ചിരിക്കുകയാണ്. അതേസമയം, ഇന്ത്യ യുഎസിൽ നിന്ന് എണ്ണ ഇറക്കുമതി വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനിടെ, അമേരിക്ക-ഇറാൻ ചർച്ചകളുടെ അടുത്തഘട്ടം ഇസ്ലാമാബാദിൽ നടക്കുമെന്ന് വൈറ്റ് ഹൗസ് […]
Read more

ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം തടയരുതെന്ന് ഇറാനോടാവശ്യപ്പെട്ട് ചൈന

ബീജിങ്: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കണമെന്ന് ചൈന ഇറാനോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വ്യാപാര പാതകളുടെ സുരക്ഷ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ലോകത്തിലെ അസംസ്‌കൃത എണ്ണയുടെ വലിയൊരു വിഹിതം കടന്നുപോകുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ തടസ്സം ഉണ്ടായാൽ ആഗോള ഊർജ്ജ വിപണിയിൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന ആശങ്കയാണ് ചൈന പ്രകടിപ്പിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് കപ്പലുകളുടെ സ്വതന്ത്ര ഗതാഗതം ഉറപ്പാക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇറാനും […]
Read more

യുഎഇ–ചൈന സഹകരണം ശക്തം; വിവിധ മേഖലകളിൽ ധാരണാപത്രങ്ങൾ ഒപ്പുവെച്ചു

ദുബായ്: യുഎഇയും ചൈനയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായി വിവിധ മേഖലകളിൽ ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. ശുദ്ധ ഊർജം, നിക്ഷേപം, സുസ്ഥിര കൃഷി, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ ശാസ്ത്രം, പുരോഗമന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം വികസിപ്പിക്കുകയാണ് ലക്ഷ്യം. യുഎഇ സായുധസേന ഉപസർവാധിപതി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചൈനീസ് പ്രധാനമന്ത്രി ലി ച്യാങുമായി ബെയ്ജിംഗിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് കരാറുകൾ ഒപ്പുവച്ചത്. ഔദ്യോഗിക സ്വീകരണത്തിനിടെ നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങളുടെയും സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ […]
Read more

ഇറാനിലേക്ക് ചൈന ആയുധങ്ങൾ എത്തിക്കുന്നു; യുഎസ് ഇന്‍റലിജൻസ് റിപ്പോർട്ട് പുറത്ത്

വാഷിംഗ്ടൺ: ഇറാനിലേക്ക് പുതിയ വ്യോമ പ്രതിരോധ ആയുധങ്ങൾ കൈമാറാൻ ചൈന തയ്യാറെടുക്കുന്നതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ആയുധങ്ങൾ ഇറാനിലെത്തുമെന്നാണ് മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരം.വെടിനിർത്തൽ കരാറിന് ഇടനിലക്കാരായി പ്രവർത്തിച്ചതായി അവകാശപ്പെട്ട ചൈനയുടെ ഈ നീക്കം വലിയ നയതന്ത്ര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്ത മാസം ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായി ചർച്ച നടത്താനായി ചൈന സന്ദർശിക്കാനിരിക്കെയാണ് ഈ വിവരം പുറത്തുവരുന്നത്. ആയുധങ്ങളുടെ യഥാർത്ഥ ഉറവിടം […]
Read more

ഞാൻ പറഞ്ഞാൽ ഇസ്രായേൽ യുദ്ധം നിർത്തും: അവകാശവാദവുമായി ട്രംപ്

വാഷിങ്ടൺ: ഇറാനെതിരായ യുദ്ധവുമായി ബന്ധപ്പെട്ട് ഇസ്രായേൽ അമേരിക്കയുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന തരത്തിലുള്ള പ്രസ്താവനയുമായി യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. താൻ ആവശ്യപ്പെട്ടാൽ ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കുമെന്നും, തന്റെ നിർദ്ദേശങ്ങൾ അവർ പാലിക്കുമെന്നും ട്രംപ് പറഞ്ഞു. ഇസ്രായേൽ ‘ടീം പ്ലെയർ’ ആണെന്നും ആവശ്യമായപ്പോൾ അവർ പിന്മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു. യുദ്ധം നീണ്ടുപോകുന്നത് അമേരിക്കയിൽ ട്രംപിന്റെ ജനപ്രീതിയെ ബാധിച്ച സാഹചര്യത്തിൽ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് ഈ നിലപാട് മാറ്റമെന്ന വിലയിരുത്തലുണ്ട്. മുൻപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി […]
Read more

ഇസ്രയേൽ -യുഎസ് ആക്രമണത്തിൽ ഇറാന്റെ മുൻവിദേശകാര്യമന്ത്രിക്ക് ഗുരുതരപരിക്ക്

ടെഹ്റാൻ: യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്നും ആക്രമണം തുടരുമെന്നും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തരംപോലെ മാറ്റിപ്പറയുന്നതിനിടെ പശ്ചിമേഷ്യയിൽ ആക്രമണങ്ങൾക്ക് അയവൊട്ടുമില്ല. ബുധനാഴ്ച നടന്ന ഇസ്രയേൽ-യു.എസ്. സംയുക്താക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യ മന്ത്രി കമാൻ ഖരാസിക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള അലി ഖമീനിയുടെ വിദേശകാര്യ ഉപദേഷ്ടാവായും പ്രവർത്തിച്ചിരുന്ന ഖരാസി, ഇറാൻ ആണവായുധം സ്വന്തമാക്കണമെന്ന് വാദിച്ച വ്യക്തിയാണ്. ഇസ്രയേൽ ആക്രമണത്തിൽ ടെഹ്‌റാനിലെ നൂറുവർഷത്തിലേറെ പഴക്കമുള്ള പസേതുർ ഇൻസ്റ്റിറ്റ്യൂട്ട് ആശുപത്രിക്കും കേടുപാടുകൾ സംഭവിച്ചു. […]
Read more

അമേരിക്കൻ സൈന്യവുമായി ബന്ധമുള്ള വ്യവസായ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാൻ

മനാമ: ബഹ്റൈനിലെ പ്രമുഖ അലുമിനിയം നിർമ്മാണ ശാലയായ അൽബയ്ക്ക് നേരെ ഞായറാഴ്ച പുലർച്ചെ മിസൈൽ ആക്രമണം നടന്നതായി റിപ്പോർട്ട്. ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. അതേസമയം, യുഎഇയിലെ അബുദാബിയിൽ പ്രവർത്തിക്കുന്ന എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയം പ്ലാന്റിനും സമാനമായ ആക്രമണം നേരിട്ടു. ഇവിടെ ആറുപേർക്കാണ് പരിക്കേറ്റത്. പ്ലാന്റിന് നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.അമേരിക്കൻ സൈന്യവുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് അറിയിച്ചു. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന നടപടികൾക്കിടെയാണ് ഈ പ്രത്യാക്രമണങ്ങൾ ഉണ്ടായത്. മേഖലയിൽ […]
Read more

ഇറാൻ ഭരണസംവിധാനം തകർന്നു, പരമോന്നത നേതാവ് ഇനിയില്ല: ട്രംപ്

വാഷിങ്ടൺ: ഇറാനിലെ ഉന്നത നേതൃനിരയെ പൂർണമായി തകർത്തുവെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യം കടുത്ത അനിശ്ചിതത്വത്തിലാണെന്നും ഭരണസംവിധാനം തകർന്നുവെന്നും അദ്ദേഹം പറഞ്ഞു. മിയാമിയിൽ നടന്ന ഒരു അന്താരാഷ്ട്ര നിക്ഷേപ ഉച്ചകോടിയിൽ സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാന്റെ പരമോന്നത നേതാവ് ഇനി ജീവനോടെയില്ലെന്നും, അദ്ദേഹത്തിന്റെ സ്ഥാനത്തിന് പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ട മുജ്തബ ഖമേനിയും കൊല്ലപ്പെട്ടിരിക്കുകയോ ഗുരുതരമായി പരിക്കേറ്റിരിക്കുകയോ ചെയ്തിട്ടുണ്ടാകാമെന്ന സൂചനയും ട്രംപ് നൽകി. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും ആശയവിനിമയ ശൃംഖലകളും തകർത്തുവെന്നും സൈനിക നേതൃത്വം ഇല്ലാതായിരിക്കുകയാണെന്നും […]
Read more

ഗൾഫിലാകെ ഇറാൻ ആക്രമണം ശക്തം; അബുദാബിയിൽ ഇന്ത്യക്കാർക്ക് പരിക്ക്

ദുബായ്: ഗൾഫ് മേഖലയിലാകെ ഇറാൻ ശക്തമായ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തി. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ എന്നീ ജിസിസി രാജ്യങ്ങളാണ് പ്രധാനമായും ലക്ഷ്യമാക്കപ്പെട്ടത്. വിവിധ സ്ഥലങ്ങളിൽ ഉണ്ടായ ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അബുദാബിയിലെ കെസാദ് പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചു. മിസൈൽ ആകാശത്ത് വെച്ച് പ്രതിരോധിച്ചെങ്കിലും അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു. പ്രദേശത്ത് രണ്ടിടങ്ങളിൽ തീപിടിത്തവും റിപ്പോർട്ട് ചെയ്തു. ഒമാനിലെ സലാല തുറമുഖത്തേക്കും ഡ്രോൺ ആക്രമണം […]
Read more

ഹോർമൂസ് വിഷയത്തിൽ യുഎന്നിന് കത്തയച്ച് ഇറാൻ

തെഹ്റാൻ: ഹോർമൂസ് കടലിടുക്കിലൂടെ ശത്രുരാജ്യങ്ങളുടെ കപ്പൽ ഗതാഗതം നിയന്ത്രിക്കാൻ തങ്ങൾക്ക് നിയമപരമായ അവകാശമുണ്ടെന്ന് ഇറാൻ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലുമായി നടത്തിയ ചർച്ചയിലാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. മേഖലയിലെ നിലവിലെ പ്രതിസന്ധിക്ക് അമേരിക്കയും ഇസ്രായേലും നടത്തുന്ന നടപടികളാണ് കാരണമെന്നും ഇറാൻ ആരോപിച്ചു. ഹോർമൂസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നത് ഇറാന്റെ ഉത്തരവാദിത്വമാണെന്നും, സുഹൃദ് രാജ്യങ്ങളുടെ കപ്പലുകൾക്ക് സുരക്ഷിത ഗതാഗതം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യ, റഷ്യ, ചൈന, പാകിസ്ഥാൻ, […]
Read more

Recent News

Advertisement
WhiteswanTV Footer