Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: IRAN ISREAL WAR

യുദ്ധം ലോകത്താകെ ഊർജ്ജ പ്രതിസന്ധിക്ക് ഇടയാക്കുന്നു: നരേന്ദ്ര മോദി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം ആഗോള ഊർജ്ജ രംഗത്ത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി. ഇതിന്റെ പ്രതിഫലനം ഇന്ത്യയിലും ആശങ്കയുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ പ്രസ്താവന നടത്തിക്കൊണ്ട്, പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ പാർലമെന്റിൽ നിന്ന് സമാധാനത്തിന്റെയും സംവാദത്തിന്റെയും ശക്തമായ സന്ദേശം ലോകത്തേക്ക് പോകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം ഒരു കോടി ഇന്ത്യക്കാർ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ താമസിക്കുന്നുണ്ടെന്നും അവരുടെ സുരക്ഷക്കും ക്ഷേമത്തിനും ഇന്ത്യ പ്രാധാന്യം നൽകുന്നുവെന്നും മോദി പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യതയെക്കുറിച്ച് […]
Read more

ഹോർമുസിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കുപോലുള്ള ആഗോള കപ്പൽപ്പാതകളിൽ ഉണ്ടാകുന്ന തടസ്സങ്ങളും വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ ഊർജ്ജസുരക്ഷക്കും വ്യാപാരത്തിനും നിർണായകമായ ഈ സമുദ്രപാതയിലെ അനിശ്ചിതത്വം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും സപ്ലൈ ചെയിനിനെയും ബാധിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പാർലമെന്റ് സമ്മേളനത്തിനിടെ ലോക്‌സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളും, ഊർജ്ജവും വ്യാപാരവും ആശ്രയിക്കുന്ന സമുദ്ര ഇടനാഴിയായ ഹോർമുസ് കടലിടുക്കിന്റെ തന്ത്രപ്രധാനതയും അദ്ദേഹം […]
Read more

യുഎഇ പ്രസിഡന്‍റുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി; പശ്ചിമേഷ്യാ സമാധാനത്തിനായി പ്രതിബദ്ധത

അബുദാബി: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളും മേഖലയിലെ സംഘർഷ സാഹചര്യത്തിലും ആശങ്ക രേഖപ്പെടുത്തി യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇരു നേതാക്കളും ഫോണിൽ സംസാരിച്ചു. വരാനിരിക്കുന്ന ചെറിയ പെരുന്നാളിന് മുന്നോടിയായി പരസ്പരം പെരുന്നാൾ ആശംസകൾ നേർന്ന നേതാക്കൾ, മേഖലയിലെ സ്ഥിരതയെയും സമുദ്ര സുരക്ഷയെയും കുറിച്ച് വിശദമായ ചർച്ചകൾ നടത്തി. എന്റെ സഹോദരൻ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിക്കുകയും മുൻകൂട്ടി […]
Read more

ഇറാന്റെ മിസൈൽ കേന്ദ്രങ്ങളിൽ ‘ബങ്കർ ബസ്റ്റർ’ ബോംബാക്രമണം നടത്തി യുഎസ്

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ആദ്യഘട്ട നീക്കമായി, അമേരിക്ക ഇറാന്റെ തീരപ്രദേശങ്ങളിലെ മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ശക്തമായ ബോംബാക്രമണം നടത്തി. ഏകദേശം 2,268 കിലോഗ്രാം (5,000 പൗണ്ട്) വരുന്ന ‘ഡീപ് പെനട്രേറ്റർ’ ബോംബുകളാണ് ഉപയോഗിച്ചത്. ഈ ബോംബുകൾ ഭൂമിക്കടിയിൽ തുളച്ചുകയറാൻ കഴിവുള്ളതാണ്. അതിലൂടെ ഒളിത്താവളങ്ങളിലുണ്ടായ സൈനിക കേന്ദ്രങ്ങൾ നശിപ്പിക്കാൻ സാധികക്കും. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുണ്ടാക്കുന്ന ഇറാന്റെ ക്രൂയിസ് മിസൈലുകൾ നശിപ്പിക്കുകയാണ് ആക്രമണ ലക്ഷ്യമെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചുവച്ചതിന് മറുപടിയായി […]
Read more

ഒറ്റയ്ക്ക് ഹോർമൂസ് തുറപ്പിക്കാൻ ബങ്കർ ബസ്റ്ററുമായി ട്രംപ്

വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം ശക്തമാകുന്നതിനിടെ ഹോർമൂസ് കടലിടുക്കിനടുത്ത് അമേരിക്ക സൈനിക നടപടി കടുപ്പിച്ചു. ആഗോള തലത്തിൽ വിമർശനം ഉയർന്ന സാഹചര്യത്തിലും ആക്രമണങ്ങളിൽ ഇളവ് വരുത്താതെ മുന്നോട്ട് പോകുകയാണ് അമേരിക്ക. ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനായി യുദ്ധക്കപ്പലുകൾ വിന്യസിക്കണമെന്ന മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശത്തോട് യൂറോപ്യൻ സഖ്യകക്ഷികൾ വിമുഖത പ്രകടിപ്പിച്ചതിനെ തുടർന്നാണ് നടപടി ശക്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ജർമ്മനി, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ നിർദ്ദേശം നിരസിച്ചു. പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിക്കുന്നതിൽ തങ്ങളോട് ആലോചന നടത്തിയില്ലെന്ന് […]
Read more

യുഎഇയിൽ ഇത്തവണ ഈദ് ഗാഹുകളില്ല; ഖത്തറിലും സമാന നിർദേശം

ദുബൈ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ യുഎഇയിൽ ഈദ് നമസ്കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം. തുറന്ന ഇടങ്ങളിലെ ഈദ് ഗാഹുകളും കൂട്ടനമസ്കാരങ്ങളും അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. സമാനമായ നിർദേശം ഖത്തറിലും നിലവിൽ വന്നിട്ടുണ്ട്. സുരക്ഷാ സാഹചര്യം പരിഗണിച്ചാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനിടെ ദുബൈയിൽ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ട്. വ്യോമപ്രതിരോധ സംവിധാനം സജ്ജമാണെന്ന് യുഎഇ അധികാരികൾ അറിയിച്ചു. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാൻ യുഎസ് നടത്തുന്ന ശ്രമങ്ങളിൽ സഹകരിക്കാൻ തയ്യാറാണെന്നും യുഎഇ പ്രസിഡന്റിന്റെ ഉപദേശകൻ […]
Read more

ലാറിജാനിയും ബസിജ് കമാണ്ടറും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ

ടെഹ്റാൻ: ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാറിജാനി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാൻ ബസിജ് കമാൻഡർ ഗുലാം റിസ സുലൈമാനിയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അറിയിച്ചിട്ടുണ്ട്. സംഭവത്തിന് ശക്തമായ പ്രതികാരം നടത്തുമെന്ന് ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ്സ് (ഐആർജിസി) മുന്നറിയിപ്പ് നൽകി. ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിലാണ് ലാറിജാനി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. തെഹ്റാൻ, ഷിറാസ്, തബ്രിസ് നഗരങ്ങളിലെ മിസൈൽ നിർമ്മാണ കേന്ദ്രങ്ങളും സൈനിക സ്ഥാപനങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ആക്രമണത്തിന്റെ പ്രധാന […]
Read more

ക്യൂബൻ പ്രസിഡന്റിനെ നീക്കം ചെയ്യാൻ ട്രംപ് പറഞ്ഞതായി റിപ്പോർട്ട്

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് ഭരണകൂടം ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ്-കാനൽ അധികാരത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് ആണ് ചർച്ചകളിൽ പങ്കെടുത്തവരെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്. യുഎസും ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഈ ആവശ്യവുമായി ട്രംപ് രംഗത്തെത്തിയതെന്നാണ് റിപ്പോർട്ട്. എന്നാൽ, രാഷ്ട്രത്തലവനെ മാറ്റണമെന്ന് ആവശ്യപ്പെടുന്നതിലൂടെ 65 വർഷത്തിലേറെയായി തുടരുന്ന ക്യൂബയുടെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിൽ അടിസ്ഥാനപരമായ മാറ്റമുണ്ടാകില്ലെന്നും വിലയിരുത്തപ്പെടുന്നു. അമേരിക്ക ഏർപ്പെടുത്തിയ എണ്ണ ഉപരോധം മൂലം ക്യൂബയുടെ സാമ്പത്തിക പ്രതിസന്ധി […]
Read more

ഇറാൻ സുരക്ഷാ മേധാവി ലാരിജാനിയെ ലക്ഷ്യംവച്ച് ഇസ്രയേൽ ആക്രമണം; കൊല്ലപ്പെട്ടെന്ന റിപ്പോർട്ട്

ടെൽ അവീവ്: ഇറാന്റെ സുപ്രീം ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയായ അലി ലാരിജാനിയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വിവരം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. ആക്രമണത്തിൽ ലാരിജാനിക്ക് ഗുരുതരമായി പരിക്കേറ്റതായി മറ്റ് റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചവരെ ലാരിജാനിയുടെ ആരോഗ്യനിലയെക്കുറിച്ച് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ പ്രതികരിച്ചിട്ടില്ല. ഇറാന്റെ സൈനിക-സുരക്ഷാ സംവിധാനത്തിലെ പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളാണ് ലാരിജാനി. രാജ്യത്തിന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള […]
Read more

ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനേയി റഷ്യയിൽ? രഹസ്യ നീക്കമെന്ന് റിപ്പോർട്ട്

ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിക്കപ്പെട്ട മുജ്തബ ഖമനേയിക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് റഷ്യയിൽ ചികിത്സയിൽ കഴിയുന്നതായി റിപ്പോർട്ടുകൾ. റഷ്യയുടെ സംരക്ഷണത്തിൽ ചികിത്സ നൽകാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സൈനിക വിമാനത്തിൽ മുജ്തബയെ മോസ്‌കോയിലേക്ക് മാറ്റിയെന്നാണ് കുവൈത്ത് ആസ്ഥാനമായ അൽ-ജരീദ പത്രം റിപ്പോർട്ട് ചെയ്തത്. ഒഴിപ്പിക്കൽ നടപടി അതീവ രഹസ്യമായിരുന്നുവെന്നും പരമോന്നത നേതാവിനോട് അടുത്തുള്ള ഉന്നത ഉദ്യോഗസ്ഥനിൽ നിന്നാണ് വിവരം ലഭിച്ചതെന്നും അവകാശപ്പെട്ടു. എന്നാൽ റഷ്യൻ ഭരണകേന്ദ്രമായ ക്രെംലിനിൽ നടന്ന വാർത്താസമ്മേളനത്തിൽ ഈ വിഷയത്തിൽ വക്താവ് […]
Read more

Recent News

Advertisement
WhiteswanTV Footer