Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: IRAN ISREAL WAR

‌സൗദിയിൽ വീണ്ടും ഡ്രോൺ ആക്രമണം; ഒരുമിച്ചയച്ചത് അഞ്ച് ഡ്രോണുകൾ

റിയാദ്: സൗദി അറേബ്യയുടെ പ്രിൻസ് സുൽത്താൻ എയർ ബേസ് വീണ്ടും ലക്ഷ്യമിട്ട് ഇറാൻ. അഞ്ച് ഡ്രോണുകൾ അയച്ചാണ് ആക്രമണം നടത്തിയത്. എന്നാൽ എല്ലാ ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം തകർത്തതായും അവ എയർബേസിനുള്ളിലേക്ക് പ്രവേശിക്കാൻ സാധിച്ചിട്ടില്ലെന്നും സൗദി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് സൗദി പ്രതിരോധ വക്താവ് വ്യക്തമാക്കി. എയർബേസിനെ ലക്ഷ്യമിട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറാൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്തുവരികയാണെന്നും ഒരേസമയം അഞ്ച് ഡ്രോണുകൾ അയച്ചാണ് പുതിയ ശ്രമം നടത്തിയതെന്നും […]
Read more

അമേരിക്കക്ക് തിരിച്ചടി; മൂന്ന് F15 വിമാനങ്ങൾ തകർത്തത് കുവൈത്ത്

കുവൈത്ത് സിറ്റി: മൂന്ന് F-15 യുദ്ധവിമാനങ്ങൾ തകർന്നുവീണതായി അമേരിക്ക സ്ഥിരീകരിച്ചു. കുവൈത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ അബദ്ധത്തിൽ വെടിവെച്ചതാണ് അപകടത്തിന് കാരണമായതെന്ന് അമേരിക്ക വ്യക്തമാക്കി. സംഭവത്തെ ‘ഫ്രണ്ട്ലി ഫയർ’ എന്നാണ് യുഎസ് വിശേഷിപ്പിച്ചത്. അമേരിക്കൻ വ്യോമസേനയുടെ പ്രധാന പോർവിമാനങ്ങളിൽ ഒന്നായ F-15 തകർന്നത് യുഎസിന് വലിയ തിരിച്ചടിയെന്നാണ് വിലയിരുത്തൽ. ഉയർന്ന ശേഷിയും അത്യാധുനിക സാങ്കേതികവിദ്യകളും കൊണ്ട് ശ്രദ്ധേയമായ യുദ്ധവിമാനങ്ങളാണ് ഇവ. വിമാനങ്ങൾ തകർന്നുവീണ വിവരം ആദ്യം ഇറാനിയൻ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. വിമാനങ്ങൾ നിലത്തേക്ക് പതിക്കുന്നതും പൈലറ്റ് സുരക്ഷിതമായി പുറത്തുകടന്ന് […]
Read more

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ആക്രമിച്ചെന്ന് ഇറാൻ സൈന്യം

ടെഹ്റാൻ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. ഇറാൻ വിപ്ലവ സേന ഐആർജിസിയാണ് ഇക്കാര്യം അവകാശപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ നെതന്യാഹുവിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലെന്ന് ഐആർജിസി പ്രസ്താവിച്ചു. ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റോയെന്ന കാര്യവും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇതുവരെ സംഭവത്തെക്കുറിച്ച് ഇസ്രയേൽ ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല. മിസൈലുകൾ ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണോ ലക്ഷ്യത്തിലെത്തിയത് എന്നതിലും വ്യക്തതയില്ല. ഇതിനിടെ മേഖലയിൽ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുകയാണെന്നും ആശങ്ക […]
Read more

സുൽത്താൻ ഖാബൂസ് തുറമുഖത്തിൽ ഡ്രോൺ ബോട്ട് ആക്രമണം; ഇന്ത്യാക്കാരന് ജീവൻ നഷ്ടം

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ബോട്ട് ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് വിവരം. സംഭവത്തിൽ ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിക്കുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ആക്രമണസമയത്ത് കപ്പലിൽ 16 ഇന്ത്യക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. ഇവരിൽ ഒരാളാണ് മരിച്ചതെന്ന് അറിയുന്നു. കൊല്ലപ്പെട്ടയാളുടെ തിരിച്ചറിയൽ വിവരങ്ങളും മറ്റ് പരിക്കേറ്റവരുടെ അവസ്ഥയും സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ഒമാൻ നാവികസേനയുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. ഇറാനും […]
Read more

ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ വിളിച്ച് മോദി

ടെഹ്റാൻ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിളിച്ച് ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാരുടെ സുരക്ഷയ്ക്ക് പരമപ്രാധാന്യം നൽകണമെന്നും സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. യുഎഇ പ്രസിഡന്റുമായും മോദി ഫോണിൽ സംസാരിച്ചു. പരമാധികാരം സംരക്ഷിക്കാനുള്ള യുഎഇയുടെ നീക്കങ്ങൾക്ക് മോദി പിന്തുണ അറിയിച്ചെന്ന് യുഎഇ പ്രസിഡൻറ് അറിയിച്ചു. ഇന്ത്യയുടെ ഐക്യദാർഢ്യത്തിന് നന്ദി അറിയിച്ച ഷെയിക് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ, ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തുന്നതിന് രണ്ട് രാജ്യങ്ങളും അനുകൂലമാണെന്ന് വ്യക്തമാക്കി. ഇതിനിടെ, […]
Read more

ഖമനെയി കൊല്ലപ്പെട്ടതിൽ ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യയിലെ ഷിയാ നേതാക്കൾ

ലഖ്‌നൗ: ഇറാൻ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യയിലെ ശിയാ സമൂഹ നേതാക്കൾ ദുഃഖാചരണം പ്രഖ്യാപിച്ചു. ലഖ്‌നൗവിലെ ശിയാ നേതാവ് മൗലാനാ സയ്ദ് കൽബേ ജവാദ് മൂന്ന് ദിവസത്തെ ദുഃഖാചരണം ആചരിക്കുമെന്ന് അറിയിച്ചു. കടകമ്പോളങ്ങൾ സ്വമേധയാ അടച്ചിടാൻ ആഹ്വാനം ചെയ്തെങ്കിലും ആരെയും നിർബന്ധിക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. രാത്രി 8 മണിക്ക് മെഴുകുതിരിയേന്തി മൗന മാർച്ച് സംഘടിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. മനുഷ്യവംശത്തിന് വലിയ നഷ്ടമാണ് സംഭവിച്ചതെന്ന് പറഞ്ഞ അദ്ദേഹം, സംഭവവുമായി ബന്ധപ്പെട്ട് അമേരിക്കൻ […]
Read more

Recent News

Advertisement
WhiteswanTV Footer