Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമേരിക്കക്ക് തിരിച്ചടി; മൂന്ന് F15 വിമാനങ്ങൾ തകർത്തത് കുവൈത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: മൂന്ന് F-15 യുദ്ധവിമാനങ്ങൾ തകർന്നുവീണതായി അമേരിക്ക സ്ഥിരീകരിച്ചു. കുവൈത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ അബദ്ധത്തിൽ വെടിവെച്ചതാണ് അപകടത്തിന് കാരണമായതെന്ന് അമേരിക്ക വ്യക്തമാക്കി. സംഭവത്തെ ‘ഫ്രണ്ട്ലി ഫയർ’ എന്നാണ് യുഎസ് വിശേഷിപ്പിച്ചത്.

അമേരിക്കൻ വ്യോമസേനയുടെ പ്രധാന പോർവിമാനങ്ങളിൽ ഒന്നായ F-15 തകർന്നത് യുഎസിന് വലിയ തിരിച്ചടിയെന്നാണ് വിലയിരുത്തൽ. ഉയർന്ന ശേഷിയും അത്യാധുനിക സാങ്കേതികവിദ്യകളും കൊണ്ട് ശ്രദ്ധേയമായ യുദ്ധവിമാനങ്ങളാണ് ഇവ.

വിമാനങ്ങൾ തകർന്നുവീണ വിവരം ആദ്യം ഇറാനിയൻ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. വിമാനങ്ങൾ നിലത്തേക്ക് പതിക്കുന്നതും പൈലറ്റ് സുരക്ഷിതമായി പുറത്തുകടന്ന് രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ, ഈ സംഭവത്തിൽ ഇറാന്റെ പങ്കില്ലെന്നും യുദ്ധനടപടികളുടെ ഭാഗമായുള്ള ആക്രമണമല്ലെന്നും അമേരിക്ക വ്യക്തമാക്കി. ഇറാൻ ഉന്നയിച്ച വാദങ്ങൾ തള്ളിയാണ് യുഎസ് ഔദ്യോഗിക വിശദീകരണം നൽകിയിരിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer