Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്ഥാനാർത്ഥി നിർണ്ണയത്തിൽ അതൃപ്‌തിയുമായി ശശി തരൂരും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് അതൃപ്തി ഉയരുന്നു. തിരുവനന്തപുരം എംപിയായ ശശി തരൂർ സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ നിന്ന് തന്നെ മനപ്പൂർവം ഒഴിവാക്കുകയാണെന്ന് പരാതിപ്പെട്ടു.

തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയെ കുറിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ തന്നെ ഉള്‍പ്പെടുത്തുന്നില്ലെന്നതാണ് തരൂരിന്റെ പ്രധാന ആരോപണം. പ്രതിപക്ഷ നേതാവായ വി ഡി സതീശൻ നേതൃത്വം നൽകുന്ന സ്ഥാനാർത്ഥി നിർണയ നടപടികൾ ഏകപക്ഷീയമായ രീതിയിലാണ് നടക്കുന്നതെന്നാണ് വിമർശനം.

ഈ നിലപാടിൽ തരൂരിന് മാത്രമല്ല, കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾക്കും അസന്തോഷമുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർത്ഥി നിർണയം പാർട്ടിക്കുള്ളിൽ പുതിയ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും വഴിവെക്കുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.

Advertisement
WhiteswanTV Footer