പത്തനംതിട്ട: റാന്നിയിൽ നഗ്നതാ പ്രദർശനം നടത്തിയെന്നാരോപിച്ച് മധ്യവയസ്കനെ കെട്ടിയിട്ട് മർദിച്ചു. റാന്നി കരിങ്കുറ്റി സ്വദേശിയായ വർഗീസ് മാത്യുവാണ് ആക്രമണത്തിനിരയായത്.
കരിങ്കുറ്റി പ്രദേശത്ത് വർഗീസ് മാത്യു നഗ്നതാ പ്രദർശനം നടത്തിയെന്നാരോപിച്ചാണ് നാട്ടുകാരിൽ ചിലർ ഇയാളെ തടഞ്ഞുവെച്ച് മർദിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് റാന്നി പൊലീസ് ഉടൻ സ്ഥലത്തെത്തി.
പരിക്കേറ്റ വർഗീസ് മാത്യുവിനെ പൊലീസ് ഇടപെട്ട് അക്രമികളിൽ നിന്ന് മോചിപ്പിക്കുകയും തുടർന്ന് റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ വർഗീസ് മാത്യുവിനെതിരെയും നിയമം കൈയിലെടുത്ത് മർദനത്തിൽ ഏർപ്പെട്ടവർക്കെതിരെയും റാന്നി പൊലീസ് കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.






