Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വട്ടിയൂർകാവിൽ ഇന്ന് മുതൽ പ്രചാരണം; സ്ഥാനാർത്ഥി പട്ടിക നാളെ: കെ. മുരളീധരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വട്ടിയൂർകാവ് നിയോജക മണ്ഡലത്തിൽ യുഡിഎഫിനായി ഇന്ന് മുതൽ താൻ പ്രചാരണത്തിനിറങ്ങുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ അറിയിച്ചു. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതാണ് സ്ഥാനാർത്ഥി നിർണ്ണയം അല്പം നീണ്ടുപോകാൻ കാരണമായത്. എന്നാൽ മുൻകാലങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം യുഡിഎഫ് പട്ടിക പുറത്തിറക്കിയിട്ടുണ്ടെന്നും, അപ്പോഴെല്ലാം യുഡിഎഫ് വൻ വിജയം നേടിയ ചരിത്രമാണുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
​തിരഞ്ഞെടുപ്പിൽ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ താനില്ലെന്നും മണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് ലക്ഷ്യമെന്നും മുരളീധരൻ വ്യക്തമാക്കി. കോർപ്പറേഷൻ മേയർ സ്ഥാനം ഉപേക്ഷിച്ച് എംഎൽഎ ആകാൻ പോയ ആളാണ് വി.കെ. പ്രശാന്തെന്നും, സിപിഎം നേതാവ് എ.എം. ആരിഫ് ഉൾപ്പെടെയുള്ളവർ എംഎൽഎ സ്ഥാനം ഉപേക്ഷിച്ചാണ് പാർലമെന്റിലേക്ക് മത്സരിച്ചതെന്നും അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയപരമായ പോരാട്ടമാണ് വേണ്ടതെന്ന നിലപാടിലുറച്ച്, ഇന്ന് മുതൽ മുരളീധരൻ മണ്ഡലത്തിൽ സജീവ പ്രചാരണത്തിന് തുടക്കം കുറിക്കും.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer