ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, വിവാദ പ്രസ്താവനയുമായി എഐഎഡിഎംകെ നേതാവും രാജ്യസഭാ എംപിയുമായ സി.വി. ഷണ്മുഖം. സ്ത്രീവിരുദ്ധ പരാമര്‍ശം വലിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ‘നിങ്ങളുടെ സ്വപ്നം ഞങ്ങളോട് പറയൂ’ എന്ന ജനക്ഷേമ പദ്ധതിയെ പരിഹസിക്കുന്നതിനിടെ നടി നയന്‍താരയുടെ പേര് ഉപയോഗിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം.
‘എനിക്ക് നയന്‍താരയെ വേണം, നിങ്ങളത് സാധിപ്പിച്ചു തരുമോ? ഒരാള്‍ക്ക് നയന്‍താരയെ വിവാഹം കഴിക്കണമെന്നാണ് സ്വപ്നമെങ്കില്‍ സ്റ്റാലിന്‍ അത് നടത്തിക്കൊടുക്കുമോ?’ എന്നായിരുന്നു സര്‍ക്കാര്‍ പദ്ധതിക്കെതിരെ നടത്തിയ പ്രതികരണം. രാഷ്ട്രീയമായ വിയോജിപ്പുകള്‍ക്ക് പകരം നടിയുടെ പേര് ഇത്തരത്തില്‍ അധിക്ഷേപിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.




