ലഖ്നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പൗരത്വം ചോദ്യംചെയ്തുള്ള കേസിൽ കേന്ദ്ര സർക്കാരിനെ കക്ഷിയായി ഉൾപ്പെടുത്താൻ അലഹബാദ് ഹൈക്കോടതി അനുമതി നൽകി.ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥിയുടെ അധ്യക്ഷതയിൽ പ്രവർത്തിക്കുന്ന ലഖ്നൗ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഹർജിക്കാരനായ എസ്. വിഘ്നേഷ് ശിശിറിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി സ്വീകരിച്ചത്. ഇതോടെ വിഷയത്തിൽ കേന്ദ്ര സർക്കാരിന് ഔദ്യോഗികമായി മറുപടി നൽകാൻ വഴിയൊരുങ്ങി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഏപ്രിൽ 6-നകം സമർപ്പിക്കണമെന്ന് കോടതി കേന്ദ്രത്തോട് നിർദേശിച്ചു.




