മറ്റ് സ്ത്രീകളുമായി ബന്ധം പുലർത്തിയതിനെ തുടര്‍ന്ന് ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ലിംഗം മുറിച്ചെടുത്ത് ഭാര്യ. ഫരീദാബാദ് സ്വദേശിയായ ഹനീഫിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഹനീഫിന്റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലാക്കിയത്. ഉറക്കെ കരഞ്ഞുകൊണ്ട് ഇയാൾ വീടിന് പുറത്തേക്ക് ഓടുന്നതിന്റെയും നാട്ടുകാര്‍ ഓടിക്കൂടുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
പരസ്ത്രീ ബന്ധവും രണ്ടാം വിവാഹത്തിന് ശ്രമിച്ചതുമാണ് ഭാര്യയെ പ്രകോപിപ്പിച്ചതെന്ന് പറയപ്പെടുന്നു. ഹനീഫും ഭാര്യ സുമിയയും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും അയല്‍വാസികള്‍ പറയുന്നു. ഹനീഫ് ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. മൂര്‍ഛയുള്ള ബ്ലേഡ് ഉപയോഗിച്ച് സുമിയ ഭര്‍ത്താവിന്റെ ലിംഗം മുറിച്ചെടുത്തു. ഹനീഫിന്റെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് നിലവിളിച്ച് ഇയാൾ പുറത്തേക്ക് ഓടിവരുന്നതാണ്. അയല്‍വാസികള്‍ ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകായിരുന്നു. എന്നാൽ വീഡിയോ ബംഗ്ലാദേശിൽ നിന്നുള്ളതാണെന്ന തരത്തിലും വാർത്തകളുണ്ട്.
😳"Wife Slices Off Sleeping Husband's Genitals in Brutal Revenge After Bitter Fight – Bangladesh Horror"😱
— Siraj Noorani (@sirajnoorani) June 29, 2026
This unbelievable crazy incident that happened in #Bangladesh today: A businessman named Hanif (22), who was deep in sleep, felt a strange sensation and woke up to his wife… pic.twitter.com/GYQgfWps7f




