Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമേരിക്കൻ സൈന്യവുമായി ബന്ധമുള്ള വ്യവസായ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മനാമ: ബഹ്റൈനിലെ പ്രമുഖ അലുമിനിയം നിർമ്മാണ ശാലയായ അൽബയ്ക്ക് നേരെ ഞായറാഴ്ച പുലർച്ചെ മിസൈൽ ആക്രമണം നടന്നതായി റിപ്പോർട്ട്. ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.

അതേസമയം, യുഎഇയിലെ അബുദാബിയിൽ പ്രവർത്തിക്കുന്ന എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയം പ്ലാന്റിനും സമാനമായ ആക്രമണം നേരിട്ടു. ഇവിടെ ആറുപേർക്കാണ് പരിക്കേറ്റത്. പ്ലാന്റിന് നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.അമേരിക്കൻ സൈന്യവുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് അറിയിച്ചു.

അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന നടപടികൾക്കിടെയാണ് ഈ പ്രത്യാക്രമണങ്ങൾ ഉണ്ടായത്. മേഖലയിൽ സംഘർഷം ശക്തമാകുന്നതിനൊപ്പം കരയുദ്ധ സാധ്യതകളും ഉയരുന്നുവെന്ന ആശങ്കയും നിലനിൽക്കുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer