Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വ്യാജവും അശ്ലീലവുമായ പ്രചാരണം; പരാതി നൽകി കെകെ രമ എംഎൽഎ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സോഷ്യൽ മീഡിയ വഴി വ്യാജവും അശ്ലീലവുമായ പ്രചരണം നടക്കുന്നതായി ആരോപിച്ച് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.കെ. രമ എംഎൽഎ പൊലീസ് പരാതി നൽകി. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. ചോമ്പൽ ഹാർബറിൽ സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോകൾ അടിസ്ഥാന രഹിതമാണെന്ന് പരാതിയിൽ പറയുന്നു. അശ്ലീലച്ചുവയുള്ളതും ദ്വയാർത്ഥപ്രയോഗങ്ങൾ നിറഞ്ഞതുമായ പോസ്റ്റുകൾ വഴി വ്യക്തിഹത്യയ്ക്കുള്ള ശ്രമമാണ് നടക്കുന്നതെന്നും രമ ആരോപിച്ചു.

എഐ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ച ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിപ്പിക്കുന്നതെന്നും, നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിക്കുന്നതോടെ തന്റെ മാനഹാനി സംഭവിച്ചുവെന്നും രമ വ്യക്തമാക്കി. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും, തിരഞ്ഞെടുപ്പ് കാലത്തെ ഇത്തരം സൈബർ ആക്രമണങ്ങൾ ജനാധിപത്യത്തിന് വിരുദ്ധമാണെന്നും കെ.കെ. രമ ചൂണ്ടിക്കാട്ടി.

Tags :

Recent News

Advertisement
WhiteswanTV Footer