മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധ നേടിയ നടി ജനനി അയ്യർ വിവാഹിതയായി. പൈലറ്റ് സായി റോഷൻ ശ്യാമാണ് വരൻ. ജനനി വിവാഹ ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നിരുന്നു. ജനനി ചിത്രങ്ങൾ പങ്കുവെച്ച് “ഓഫീഷ്യലി മിസ്റ്റർ ആൻഡ് മിസിസ്” എന്ന് കുറിച്ചു. നടൻ സണ്ണി വെയ്ൻ, നടിമാരായ ഐശ്വര്യ രാജേഷ്, ഗായത്രി ശങ്കർ എന്നിവർ വധൂവരന്മാർക്ക് ആശംസകൾ അർപ്പിച്ചു.
“അവൻ ഇവൻ” എന്ന ചിത്രത്തിലൂടെ സിനിമയിൽ ഇടം നേടിയ ജനനി, “ത്രി ഡോട്ട്സ്”, “കൂതറ”, “സെവൻത് ഡേ”, “ഇത് താൻഡാ പോലീസ്”, “മാ ചു ക” എന്നിവിടങ്ങളിലും വേഷമിട്ടിട്ടുണ്ട്. അശോക് സെൽവൻ നായകനായ “തെഗിഡി” ചിത്രത്തിലെ പ്രകടനവും, “വിൺമീൻ വിതയിൽ” ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.
സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ് 150-ലേറെ പരസ്യചിത്രങ്ങളിലും വേഷമിട്ട ജനനി, ബിഗ് ബോസ് തമിഴ് സീസൺ 2-ൽ തേഴ്സ് റണ്ണറപ്പായും ശ്രദ്ധേയയായി.




