മുംബൈ: രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ എന്ന ചിത്രം ലേലത്തിൽ റെക്കോർഡ് തുകയ്ക്ക് വിറ്റു. മുംബൈയിൽ നടന്ന പുണ്ഡോൾസ് ലേലത്തിലാണ് 167.2 കോടി രൂപയ്ക്ക് ഈ ചിത്രം വിറ്റുപോയത്. 1901-ൽ രാജാ രവിവർമ വരച്ച ഓയിൽ പെയിൻ്റിങാണിത്. ഏറ്റവും ഉയർന്ന തുകയ്ക്ക് വിറ്റുപോകുന്ന രവിവർമ്മയുടെ ആദ്യ ചിത്രമാണിത്. ഇന്ത്യൻ അതിസമ്പന്നനും സെറം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനുമായ സൈറസ് പൂനവാലയാണ് ചിത്രം വാങ്ങിയത്. രാജാ രവി വർമയുടെ ചിത്രം ഇന്ത്യൻ ലേല രംഗത്തെ പുതിയ നാഴികക്കല്ലായി മാറി. ചിത്രം എല്ലാവർക്കും കാണാൻ കൃത്യമായ ഇടവേളകളിൽ സൗകര്യം ഒരുക്കുമെന്ന് സൈറസ് പൂനവാല പ്രതികരിച്ചു.












