Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രതിരോധ കയറ്റുമതി; ഇന്ത്യയ്ക്ക് റെക്കോർഡ് നേട്ടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് റെക്കോർഡ് നേട്ടം. 2025–26 സാമ്പത്തിക വർഷത്തിൽ 38,424 കോടി രൂപയുടെ കയറ്റുമതിയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. മുൻവർഷത്തേക്കാൾ 62.66 ശതമാനം വർധനയാണിത്.

2024–25ൽ 23,622 കോടി രൂപയായിരുന്നു കയറ്റുമതി. ഇതിൽ 54.84 ശതമാനം പൊതുമേഖലാ സ്ഥാപനങ്ങളുടേതും 45.16 ശതമാനം സ്വകാര്യ മേഖലയുടേതുമാണ്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ കയറ്റുമതി വരുമാനം 8,389 കോടി രൂപയിൽ നിന്ന് 21,071 കോടി രൂപയായി ഉയർന്ന് 151 ശതമാനം വർധന. സ്വകാര്യ സ്ഥാപനങ്ങളുടെ വരുമാനം 15,233 കോടി രൂപയിൽ നിന്ന് 17,353 കോടി രൂപയായി വർധിച്ചു.

നിലവിൽ 80ലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 128ൽ നിന്ന് 145 ആയി ഉയർന്നതായും പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer