ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ സൂപ്പർ സൺഡേ പോരാട്ടമായിരുന്നു. രണ്ടാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു– മുംബൈ ഇന്ത്യൻസിനെ നേരിട്ടു. മത്സരത്തിന് പിന്നാലെ വിവാദങ്ങൾ ഒന്നിനുപിറകേ ഒന്നായി വരികയാണ്. മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഗ്ലൗസ് മാറ്റവും ബാറ്റ് പരിശോധനയ്ക്കിടെ സൂപ്പർ താരം രോഹിത് ശർമ അമ്പയറുമായി കയർത്തു സംസാരിച്ചതും വിവാദമായിരുന്നു. ഇപ്പോഴിതാ മത്സരത്തിനിടെ ബെംഗളൂരു താരം ടിം ഡേവിഡ‍് പന്തു പരിശോധിക്കുന്നതും ചർച്ചയായിരിക്കുകയാണ്.
ബാറ്റിങ്ങിനിടെ പന്തിന്റെ ആകൃതി പരിശോധിക്കാനായി ബെംഗളൂരു താരം ടിം ഡേവിഡ് അമ്പയറുടെ കയ്യിൽ നിന്ന് പന്തു വാങ്ങി. മത്സരത്തിനിടെ പുതിയ പന്ത് എത്തിച്ചപ്പോഴായിരുന്നു സംഭവം. അമ്പയര്‍ പന്ത് ആവശ്യപ്പെട്ടെങ്കിലും ടിം ഡേവിഡ് പന്ത് നല്‍കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ച്ചയായി പന്ത് കറക്കി പരിശോധിച്ചതാണ് എപ്പോൾ വിവാദങ്ങൾക്ക് വഴി വെച്ചത്.




