Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പെർമിറ്റില്ലാതെ ഹജ്ജിന് ശ്രമിച്ചാൽ 20,000 റിയാൽ പിഴ; സഹായിക്കുന്നവർക്കും ലക്ഷങ്ങൾ പിഴ വരുമെന്ന് സൗദി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

​മക്ക: ഹജ്ജ് പെർമിറ്റില്ലാതെ തീർഥാടനത്തിന് ശ്രമിക്കുന്നവർക്കും നിയമലംഘകർക്ക് സഹായം നൽകുന്നവർക്കുമെതിരെ കർശന നടപടികളുമായി സൗദി ആഭ്യന്തര മന്ത്രാലയം. കൃത്യമായ പെർമിറ്റില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്നവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ദുൽഖഅ്ദ്‌ മാസം ഒന്നാം തീയതി മുതൽ ദുൽഹജ്ജ് 14 വരെ നീളുന്ന കാലയളവിൽ വിസിറ്റ് വിസ കൈവശം വെച്ച് മക്കയിലോ പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കുന്നവർക്കും താമസിക്കുന്നവർക്കും ഈ പിഴ ബാധകമായിരിക്കും.


​ഹജ്ജ് പെർമിറ്റില്ലാത്തവർക്ക് വിസിറ്റ് വിസ എടുത്തുനൽകുന്നവർക്കും ഇതിനായി ഒത്താശ ചെയ്യുന്നവർക്കും ഒരു ലക്ഷം റിയാൽ വരെയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. നിയമലംഘകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പിഴത്തുകയിലും വർധനവുണ്ടാകും. കൂടാതെ, സന്ദർശന വിസയുള്ളവരെ ഹജ്ജ് കാലത്ത് മക്കയിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ വാഹനങ്ങളിൽ കൊണ്ടുപോകുന്നവർക്കും ഒരു ലക്ഷം റിയാൽ പിഴ ഒടുക്കേണ്ടി വരും.


​നിയമവിരുദ്ധമായി എത്തുന്നവർക്ക് ഹോട്ടലുകൾ, അപ്പാർട്ടുമെന്റുകൾ, സ്വകാര്യ വസതികൾ, ഷെൽട്ടറുകൾ എന്നിവിടങ്ങളിൽ താമസസൗകര്യം ഒരുക്കുന്നവരും സഹായിക്കുന്നവരും കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. ഇത്തരക്കാർക്കും ഒരു ലക്ഷം റിയാലാണ് പിഴ. ഹജ്ജ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് നിയമലംഘനവുമായി ബന്ധപ്പെട്ട ഈ പുതുക്കിയ ശിക്ഷാവിവരങ്ങൾ പുറത്തുവിട്ടത്

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer