കോഴിക്കോട്: പടക്കം പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു. കൊയിലാണ്ടി സ്വദേശിയായ അദ്വൈത് ആണ് മരിച്ചത്. വിഷു ആഘോഷത്തിന്റെ ഭാഗമായി വീടിന് സമീപത്തെ ഗ്രൗണ്ടിൽ നടന്ന ആഘോഷത്തിനിടെയാണ് സംഭവം നടന്നത്. അദ്വൈത്തിന്റെ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ചതാണ് അപകടം നടന്നത്.
അപകടത്തിൽ സമീപത്തുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്വൈതിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ്.




