ലക്ക്നൗ: ഉത്തരപ്രേദേശിൽ ശസ്ത്രക്രിയ പിഴവിനെത്തുടർന്ന് 71 കാരി മരണപെട്ടു. അമൃത്പൂർ സ്വദേശിനിയായ രാധിക ദേവിയാണ് മരിച്ചത്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ട്രോമ സെന്‍ററിലാണ് സംഭവം. സ്‌പൈനൽ ട്യൂമർ ശസ്ത്രക്രിയക്ക് വിധേയായ 71 കാരിക്ക് തുടയിൽ ശസ്ത്രക്രിയ നടത്തിയത്. ഇതാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ഫെബ്രുവരി 25-നാണ് സ്‌പൈനൽ കോർഡ് ട്യൂമറുമായി ബന്ധപ്പെട്ട് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 7നു ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്ക് പിന്നാലെ രാധിക ദേവിയുടെ ആരോഗ്യസ്ഥിതി വഷളായിയിരുന്നു. പിന്നീട് മാർച്ച് 18-ന് മറ്റൊരു ശസ്ത്രക്രിയ നടത്തുകയും ചെയ്തു. തുടർന്ന് മാർച്ച് 27-നായിരുന്നു അന്ത്യം. സംഭവത്തിൽ കുടുംബം പോലീസിൽ പരാതി നൽകി.




