ന്യൂഡൽഹി: ന്യൂഡൽഹി വിമാനത്താവളത്തില്‍ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. റണ്‍വേയ്ക്ക് സമീപം ആകാശ എയർ ഫ്‌ളൈറ്റിൽ സ്‌പേസ്‌ജെറ്റിന്റെ എയർക്രാഫ്റ്റാണ് ഇടിച്ചത്. ആകാശ ഫ്‌ളൈറ്റിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് പുറത്തു വരുന്ന വിവരം. സ്‌പൈസ്‌ജെറ്റിന്റെ B737-700 റൺവേ ഗ്രൗണ്ടിൽ കൂടി സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. അതേസമയം ആകാശ എയറിന്റെ ഡൽഹിയിൽ നിന്നും ഹൈദരാബാദിലേക്കുള്ള QP 1406 വിമാനത്തിലാണ് സ്‌പൈസ്‌ജെറ്റ് ഫ്‌ളൈറ്റ് ഇടിച്ചത്. ഇരുവിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആളപായമില്ല, യാത്രക്കാരെല്ലാം സുരക്ഷിതരാണ്.




