തിരുവനന്തപുരം: പൊതുപ്രവർത്തകനായ ഡിജോ കാപ്പൻ (68) അന്തരിച്ചു. കാർ അപകടത്തിൽ പരിക്കേറ്റ ശേഷം മാസങ്ങളായി ചികിത്സയിൽ കഴിയുകയായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.
പൗരാവകാശങ്ങൾക്കായി നിരന്തരം സജീവമായി പ്രവർത്തിച്ച വ്യക്തിയായിരുന്നു ഡിജോ കാപ്പൻ. സമൂഹ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ എടുത്തിരുന്ന അദ്ദേഹം പൊതുപ്രവർത്തന രംഗത്ത് ശ്രദ്ധേയനായിരുന്നു.




