Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സതീശന്റെ നിലപാടും തന്ത്രങ്ങളും വിനിയോഗിക്കണം;സാറാ ജോസഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി:മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പിന്തുണച്ച് പ്രമുഖ എഴുത്തുകാരിയും സാംസ്‌കാരിക പ്രവർത്തകയുമായ സാറാ ജോസഫ് രംഗത്തെത്തി. വി.ഡി സതീശൻ എന്ന രാഷ്ട്രീയ പ്രവർത്തകന്റെ നിലപാടുകളും കഴിവും രാഷ്ട്രീയ തന്ത്രങ്ങളും പരമാവധി ഉപയോഗിക്കാനുള്ള വിവേകമാണ് ഹൈക്കമാൻഡ് ഇപ്പോൾ കാണിക്കേണ്ടതെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

വിജയത്തിളക്കത്തെ നശിപ്പിക്കുന്ന തരത്തിലുള്ള ലജ്ജാകരമായ ഈ വടംവലി ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുന്നുണ്ടെന്നും ഹൈക്കമാൻഡ് ഇക്കാര്യം അടിയന്തരമായി തിരിച്ചറിയണമെന്നും അവർ ആവശ്യപ്പെട്ടു. കൃത്യമായ ജനാധിപത്യ നിലപാടുള്ള കരുത്തനായ ഒരു ഭരണാധികാരിക്ക് മാത്രമേ സംഘപരിവാർ രാഷ്ട്രീയത്തെ ചെറുക്കാൻ കഴിയുന്ന വിശാലമായ ഐക്യം രൂപപ്പെടുത്താനാവൂ എന്നും ആ പരീക്ഷണമാണ് കേരളത്തിലെ വോട്ടർമാർ നടത്തിയിട്ടുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.

ഇടതുപക്ഷത്തിന്റെ പരാജയം ഒരിക്കലും ശാശ്വതമല്ലെന്നും അവർ ശക്തമായ പ്രതിപക്ഷമായി നിലകൊള്ളുമെന്നും സാറാ ജോസഫ് ഓർമ്മിപ്പിച്ചു. ആരോഗ്യകരമായ രാഷ്ട്രീയ മത്സരം നടക്കുമ്പോഴും ഫാസിസ്റ്റ് ശക്തികളെ പ്രതിരോധിക്കാൻ ദീർഘവീക്ഷണമുള്ള നേതൃത്വം ആവശ്യമാണ്. എന്നാൽ നിലവിൽ കോൺഗ്രസിനുള്ളിൽ നടക്കുന്ന മുഖ്യമന്ത്രി പദവിക്കായുള്ള കലഹങ്ങൾ വിജയത്തിന്റെ ശോഭ കെടുത്തുകയാണ് ചെയ്യുന്നത്. ജനമനസറിയാനുള്ള വിവേകവും ദീർഘവീക്ഷണവും നേതൃത്വത്തിന് ഉണ്ടാവണമെന്നും ജനങ്ങൾ അർപ്പിച്ച വിശ്വാസം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഹൈക്കമാൻഡ് കാണിക്കണമെന്നുമാണ് സാറാ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ ഉള്ളടക്കം. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഈ സാഹചര്യത്തിൽ സാറാ ജോസഫിന്റെ പ്രതികരണം സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer